Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണെന്ന് ആരാധകൻ; കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ് എന്ന് തിരുത്തി നടന്‍ ഷൈന്‍ ടോം ചാക്കോ

31 MAY 2019 09:48 AM IST
മലയാളി വാര്‍ത്ത

ആരാധകന്റെ കുറിപ്പിന് താഴെ വന്ന അധിക്ഷേപകരമായ കമന്റിന് ചുട്ടമറുപടി നല്‍കി നടന്‍ ഷൈന്‍ ടോം ചാക്കോ. പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് കമന്റ് ചെയ്ത വ്യക്തിക്കാണ് പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ് എന്ന തിരുത്തല്‍ കമന്റ് ഷൈന്‍ പോസ്റ്റ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറഞ്ഞുകൊണ്ട് വിഷ്ണു പി.എസ് എന്ന ആരാധകനായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

ഷൈന്‍ ടോമിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന മുഖം അന്നയും റസൂലിലേയും അബു ആണെന്നും പിന്നെ അങ്ങനെയൊരു റോളില്‍ കണ്ടത് കമ്മട്ടിപ്പാടത്തിലെ ജോണി ആണെന്നും ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സുകു എന്ന കഥാപാത്രത്തിലൂടെ ഷൈന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചെന്നും ഗുണ്ടാ റോളില്‍ തകര്‍ത്തു മുന്നേറുന്നതിനിടെ കൊന്തയും പൂണൂലിലേയും മാര്‍ട്ടിന്‍ ആയിട്ട് വന്ന് ഗുണ്ടാ റോള്‍ മാത്രമല്ല ചെയ്യാന്‍ കഴിയുന്നത് എന്ന് കാണിച്ചുവെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ഇതിന് താഴെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി കമന്റുകള്‍ വന്നു. ഇത്രയും കഴിവുള്ള നടനായിട്ടും മറ്റുള്ളവര്‍ ഇദ്ദേഹത്തെ കഞ്ചാവ് കേസിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെന്ന രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു വന്നത്. ഈ പോസ്റ്റിന് താഴെയായിരുന്നു ഗോകുല്‍ ബാലകൃഷ്ണന്‍ എന്ന യൂസര്‍ ഷൈന്‍ ടോമിനെതിരായ കഞ്ചാവ് കേസ് സത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

‘നല്ല നടനാണെന്ന് വെച്ച് പേഴ്സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്” എന്നായിരുന്നു ഇദ്ദേഹം കമന്റ് ചെയ്തത്. തൊട്ട് താഴെ തന്നെ ഷൈന്‍ ടോം ചാക്കോ മറുപടിയുമായി എത്തി. തനിക്കെതിരെ കഞ്ചാവ് കേസല്ല കൊക്കൈയ്ന്‍ കേസാണ് ഉള്ളത് എന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്.

നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റാരോപിതനായ കൊക്കെയ്ന്‍ കേസ് വലിയ വിവാദമായിരുന്നു. 2015 ജനുവരി 30 ന് ആയിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത്. തനിക്കെതിരായ കേസിന് പിന്നില്‍ ചില ഗൂഢാലോചനകള്‍ നടന്നതായി ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ആരോടും ശത്രുതയില്ല. ആര്‍ക്കെങ്കിലും തന്നോട് ശത്രുതയുണ്ടോയെന്ന കാര്യം അറിയില്ലെന്നും സത്യം പുറത്തുവരുമെന്നും ഷൈന്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (40 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (57 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends