എന്റെ ജീന്‍സ് ഊരി വാങ്ങി ചെയ്തത്...

നേഹയുടെ ശ്രദ്ധേയമായ ടോക് ഷോയാണ് 'ബി.എഫ്.എഫ് വിത്ത് വോഗ്ഗ് '. ഇത്തവണ ഈ ടോക് ഷോയില്‍ അതിഥികളായി എത്തിയത് വോഗ് എഡിറ്ററായ അനൈറ്റ ഷ്‌റോഫ് അഡ്ജാനിയയും ബോളിവുഡ് താരം കത്രീന കൈഫും ആയിരുന്നു.
കത്രീനയോടൊപ്പം ഉണ്ടായിരുന്ന ഒരു രസകരമായ അനുഭവത്തെ കുറിച്ചാണ് ഷോയില്‍ അനൈറ്റ പങ്കുവെച്ചത്. കത്രീന തന്റെ ജീന്‍സ് എടുത്തതിനാല്‍ തനിക്ക് ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നുവെന്നാണ് അനൈറ്റ പറഞ്ഞത്. ടോക് ഷോയുടെ പ്രോമോ വീഡിയോ ഷെയര്‍ ചെയ്തിരുന്നു ഈ വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്.
കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്ഫിറ്റുമായി അടുത്ത് ചെന്നപ്പോള്‍, തന്റെ ജീന്‍സ് വളരെ ഇഷ്ടപ്പെട്ടുവെന്നും താന്‍ ആ ജീന്‍സ് അവര്‍ക്ക് നല്‍കണമെന്നും പറയുകയും. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടി വന്നെന്നും താന്‍ തന്റെ അടിവസ്ത്രത്തില്‍ ആയിരുന്നു ആ ദിവസം മുഴുവന്‍ കഴിയേണ്ടി വന്നതെന്നുമാണ് നേഹയോട് അനൈറ്റ വിശദീകരിച്ചത്.
അനൈറ്റയ്ക്ക് മറുപടിയായി കത്രീനയും സംസാരിച്ചു. ഞാന്‍ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. ഞാന്‍ നിങ്ങളെ നോക്കിയപ്പോള്‍, ഞാന്‍ ഷോപ്പ് ചെയ്യുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് കൊണ്ട് തന്നെ ഞാന്‍ അത് വാങ്ങിക്കുകയായിരുന്നുവെന്ന് കത്രീന പറഞ്ഞു.
https://www.facebook.com/Malayalivartha

























