Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് നിങ്ങളില്‍ ദേഷ്യമുണ്ടാക്കും , നന്ദി പാര്‍വ്വതി... നീ ഞങ്ങളുടെ അഭിമാനമാണ്; പാര്‍വതിയേയും ചിത്രത്തേയും അഭിനന്ദിച്ച്‌ സൗത്ത് ഇന്ത്യന്‍ താരം സാമന്ത

03 JUNE 2019 12:33 PM IST
മലയാളി വാര്‍ത്ത

പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ നവാഗതനായ മനു അശോക് സംവിധാനം ചെയ്ത 'ഉയരെ'യെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ അഭിനയത്തെ കുറിച്ച്‌ തന്നെയാണ് ചിത്രം കണ്ടവരെല്ലാം അഭിപ്രായപെടുന്നത്. ഇപ്പോഴിതാ പാര്‍വതിയേയും ചിത്രത്തേയും അഭിനന്ദിച്ച്‌ സൗത്ത് ഇന്ത്യന്‍ താരം സാമന്തയും രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതി അഭിമാനമാണെന്ന് സാമന്ത ട്വീറ്റ് ചെയ്തു. ഉയരെ കണ്ടു എന്നു പറഞ്ഞുകൊണ്ടാണ് സാമന്തയുടെ ട്വീറ്റ് തുടങ്ങുന്നത്.

അത് നിങ്ങളില്‍ ദേഷ്യമുണ്ടാക്കും, നിങ്ങളെ കരയിക്കും, നിങ്ങളെ ചിന്തിപ്പിക്കും, സ്‌നേഹിപ്പിക്കും, നിങ്ങളില്‍ പ്രതീക്ഷ വളര്‍ത്തും, നിങ്ങളെ പ്രചോദിപ്പിക്കും. നന്ദി പാര്‍വ്വതി. നീ ഞങ്ങളുടെ അഭിമാനമാണ്. സംവിധാനയകന്‍ മനു, തിരക്കഥാകൃത്തുക്കള്‍ ബോബി-സഞ്ജയ്, അണിയറപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍,സാമന്ത കുറിച്ചു. സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് പാര്‍വ്വതി റീ ട്വീറ്റ് ചെയ്യുകയുമുണ്ടായി. സാമന്തയുടെ ട്വീറ്റിന് നിരവധിപേര്‍ കമന്റ് ചെയ്തു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ വേഷമിട്ടത്. ഏറെ കൈയ്യടികള്‍ നേടിയ വേഷമായിരുന്നു പല്ലവി. തന്റെ അഭിനയ ശൈലികൊണ്ടും കഥാപാത്രത്തിന്റെ കരുത്തുകൊണ്ടും പാര്‍വ്വതി പല്ലവിയെ മികവുറ്റതാക്കി.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ഉയരെയുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായപ്പോള്‍ പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് സിദ്ദിഖ് ആണ്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (23 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (32 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (44 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (50 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (57 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends