അന്ന് മീരാ ജാസ്മിന് പിന്നില്‍ നിന്ന് സംഘനൃത്തം കളിക്കുന്നവരില്‍ ഒരാള്‍, ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം!

സായി പല്ലവി, പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് . മലര്‍ മിസ്സ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത സായി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ സായി പല്ലവിയുടെ ഒരു പഴയകാല ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മീരാ ജാസ്മിനൊപ്പം ചെറിയ ഒരു രംഗത്തിലും പാട്ടുസീനിലും സായി പല്ലവി അഭിനയിച്ചിരുന്നു.
കസ്തൂരി മാന്‍ എന്ന ചിത്രത്തിലെ രംഗമാണിത്. മീരാജാസ്മിന്‍ പഠിക്കുന്ന കോളേജിലെ ഒരാളായി പാട്ടു സീനിലും ചെറിയ ഒരു രംഗത്തിലും വന്നു പോകുന്ന ആളായാണ് താരം ചിത്രത്തിലെത്തിയത്. സത്യത്തില്‍ കണക്ക് പരീക്ഷയില്‍ നിന്നും രക്ഷപെടാനാണ് താന്‍ അന്ന് സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നാണ് താരം പറയുന്നത്.
ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം മലയാള ചിത്രങ്ങളിലൊന്നും നടി അഭിനയിച്ചിരുന്നില്ല. പിന്നീട് അതിരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്.
https://www.facebook.com/Malayalivartha

























