ലാലേട്ടനെ തൊടുന്നവര്‍ സൂക്ഷിക്കുക നടപടി പിന്നാലെ വരുന്നുണ്ട്

മോഹന്‍ലാലിനെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പേജുകകാര്‍ ശ്രദ്ധിക്കുക. മോഹന്‍ലാല്‍ നിയമനടപടി സ്വീകരിക്കുന്നു. ഫെയ്‌സ്ബുക്കിലെ ചില പേജുകളിലൂടെയും വാട്‌സ് ഗ്രൂപ്പുകളിലൂടെയും മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നതിനെതിരെയാണ് നിയമനടപടി.
ഫാന്‍സുകാരുടെ പരസ്പ്പരമുള്ള ചെളിവാരിയെറിലിനപ്പുറം കളിയാക്കല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലേക്കും വ്യക്തിപരമായ അധിക്ഷേപത്തിലേക്കും വളര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താരം നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മന്‍ സജീവ് സോമനാണ് ഇക്കാര്യം പറഞ്ഞത്.
ട്രോള്‍ ലാലപ്പന്‍ ഉള്‍പ്പെടെയുള്ള പേജുകള്‍ക്കെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പേജുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും സജീവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha