രജനീകാന്തിനെതിരെ കുശ്ബു

രജനീകാന്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കുശ്ബു. ഇതോടെ രജനി ഫാന്‍സ് കുശ്ബുവിനെതിരെ രംഗത്തെത്തി. ചെന്നൈയിലെ അവരുടെ വീടിന് നേരെ ആക്രമണം നടന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുള്ളവര്‍ അത് നടപ്പാക്കണം. അല്ലാതെ ഇപ്പം ഇറങ്ങും ദൈവം പറഞ്ഞാല്‍ ഇറങ്ങും എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ഇരുവള്ളത്തിലും കാല് ചവുട്ടുന്നത് ശരിയല്ല. കൊച്ചുകുട്ടികളെ സ്‌കൂളില്‍ കൊണ്ടു പോവുന്ന പോലെ കൈക്ക് പിടിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുപോകാനാവില്ലെന്നും കുശ്ബു പരിഹസിച്ചു.
പ്‌ളേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ രാഷ്ട്രീയത്തിലിറക്കുന്നത് പോലെയാണിതെന്നും കുശ്ബു പറഞ്ഞതോടെയാണ് വിവാദമായത്. ഇതോടെ ഫാന്‍സുകാര്‍ കുശ്ബു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഡി.എം.കെ നേതാവായ കുശ്ബുവിന് രജനികാന്തിന്റെ ചില നിലപാടുകള്‍ ഇഷ്ടമല്ല. ജയലളിത അഴിമതിക്കേസില്‍ ജയിലിലായപ്പോള്‍ നടന്‍മാരുടെ സംഘടന പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതിന് രജനികാന്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. അതോടെയാണ് കുശ്ബു പരോക്ഷ വിമര്‍ശനവുമായി എത്തിയത്.
എന്നാല്‍ രജനികാന്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. ലിംഗയുടെ പരാജയവും അതിനെ തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും താരത്തെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha