Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..


'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..


മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌

കൂടെ പഠിച്ചവര്‍ അടിച്ചുപൊളിച്ചു നടക്കുമ്പോള്‍ അഭിനയിച്ചും നൃത്തം ചെയ്തും സ്വന്തം കുടുംബത്തെ കരയ്ക്കടുപ്പിക്കുകയാണ് ഞാന്‍...

19 JANUARY 2015 09:54 PM IST
മലയാളി വാര്‍ത്ത.

കൂടെ പഠിച്ചവര്‍ അടിച്ചുപൊളിച്ചു നടക്കുമ്പോള്‍ അഭിനയിച്ചും നൃത്തം ചെയ്തും സ്വന്തം കുടുംബത്തെ കരയ്ക്കടുപ്പിക്കുകയാണ് ഞാന്‍. തന്റെ ദയനീയ ചിത്രം വിവരിക്കുന്നത് മറ്റാരുമല്ല, പ്രശസ്ത മലയാള നടി മുക്ത.
ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ച് അച്ഛന്‍ പടിയിറങ്ങിപ്പോകുമ്പോള്‍ എനിക്ക് വയസ്സ് പതിനേഴ്. പ്രായം തികഞ്ഞുനില്ക്കുന്ന ചേച്ചിയും അമ്മയും ജീവിതത്തിനു മുമ്പില് പകച്ചുപോയ നിമിഷമായിരുന്നു അത്.
എങ്കിലും ഞാന്‍ പിടിച്ചു നിന്നു. മൂത്ത ചേച്ചിയെ മാന്യമായ രീതിയില്‍ വിവാഹം ചെയ്തയച്ചു. എറണാകുളം പാലാരിവട്ടത്ത് ഇരുനില വീടുവാങ്ങിച്ചു. അമ്മയ്ക്കുവേണ്ടി കൊച്ചിയിലൊരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി. ആഗ്രഹിച്ചതൊക്കെ നേടി.
ഇതെല്ലാം നേടിയത് കല കൊണ്ടാണ്. അഭിനയത്തില്‍നിന്നും സ്‌റ്റേജ് ഷോയില്‍നിന്നും കിട്ടിയ സമ്പാദ്യം.
സന്തോഷം വന്നാല്‍ എല്ലാവരോടും വിളിച്ചുപറയണം. ദുഃഖിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എന്തിന് മറ്റുള്ളവരുടെ സമാധാനം നഷ്ടപ്പെടുത്തണം?
അന്നും ഇന്നും എന്റെ ബാക്ക്‌ബോണ്‍ അമ്മയാണ്. മോശമായ അവസ്ഥയില്‍പോലും അമ്മ കൂടെയുണ്ടായിരുന്നു. ബാല്യകാലം മുതല്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനായിരുന്നില്ല, ഒറ്റയ്ക്ക് ശാന്തമായി ഇരിക്കാനായിരുന്നു എനിക്കിഷ്ടം. അല്ലെങ്കില് പള്ളിയില്‍ പോവും. അതുകൊണ്ടുതന്നെ പപ്പ വീടുവിട്ടപ്പോള് ഞാനൊട്ടും ആശങ്കപ്പെട്ടില്ല. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു കേട്ടിട്ടില്ലേ.
സിനിമയില് റോളുകള്‍ കുറഞ്ഞപ്പോള്‍ സ്‌റ്റേജ്‌ഷോകളില്‍ സജീവമായി. സത്യം പറഞ്ഞാല്‍ അഭിനയത്തില്‍ നിന്നല്ല, ഷോകളില്‍നിന്നാണ് ഈ പണം കൂടുതലും സമ്പാദിച്ചത്. 

കോതമംഗലം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അഭിനയരംഗത്തേക്ക്‌ വരുന്നത്‌. അക്കാലത്ത്‌ സ്‌കൂള്‍ കലോത്സവത്തിന്‌ മിക്ക ഐറ്റത്തിനും മത്സരിക്കുമായിരുന്നു. ഒരുതവണ കലാതിലകവുമായി. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക്‌ ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു.

അച്‌ഛനുറങ്ങാത്ത വീടും താമരഭരണിയും ചെയ്‌തതും ആ സമയത്താണ്‌. അഭിനയിക്കാന്‍ പോയതുകൊണ്ട്‌ സ്‌കൂള്‍ ജീവിതം കുറച്ചൊക്കെ മിസ്സായിട്ടുണ്ട്‌. പ്ലസ്‌ടു വരെയെ പോകാന്‍ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി.

ടൈംപാസിനുവേണ്ടി സിനിമയില്‍ വന്നയാളല്ല ഞാന്‍. സമ്പാദിക്കാന്‍ വേണ്ടിത്തന്നെയാണ്‌. കൂടെപ്പഠിച്ച മിക്ക കുട്ടികളും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ചിലരൊക്കെ ജോലി ചെയ്യുന്നുണ്ട്‌. അവരോട്‌ സംസാരിക്കുമ്പോള്‍ എന്റെ ജോലിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നാറുണ്ട്‌. കാരണം പലര്‍ക്കും ഇപ്പോഴും തുച്‌ഛമായ ശമ്പളമാണ്‌ കിട്ടുന്നത്‌.

ഞാനാവട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്‌ ആഗ്രഹിച്ചതെല്ലാം നേടി. കോളജ്‌ ലൈഫ്‌ മിസ്സായപ്പോള്‍ മറ്റൊരുതരത്തില്‍ നേട്ടമുണ്ടായി. ഒന്നു നഷ്‌ടപ്പെടുമ്പോള്‍ മറ്റൊന്നു നേടുമെന്നുള്ള പഴമൊഴി എത്ര ശരിയാണ്‌. ഫോണില്‍ വിളിക്കുമ്പോള്‍ ചിലര്‍ പറയും, എടാ, ഞങ്ങള്‍ ടൂറിലാണ്‌. അടിച്ചുപൊളിക്കുകയാ എന്നൊക്കെ. അതു കേള്‍ക്കുമ്പോള്‍ സങ്കടം വരും. എനിക്കും അതുപോലെ പോകാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത മനസ്സിലെത്തും.

കുടുംബഭാരം എന്നു പറയുന്നതുതന്നെ തെറ്റാണ്‌. കുടുംബം എനിക്കൊരിക്കലും ഭാരമായി തോന്നിയിട്ടില്ല. എന്നെയും ചേച്ചിയെയും അമ്മ കഷ്‌ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. അങ്ങനെയുള്ള അമ്മയെ നോക്കുന്നത്‌ ഭാരമാണോ? അഭിനയവും സ്‌റ്റേജ്‌ഷോയും കഴിഞ്ഞാല്‍ ഞാനെപ്പോഴും വീട്ടിലുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fridge-explosion ഒരു നിമിഷം കൊണ്ട് തീവിഴുങ്ങി  (3 minutes ago)

തിരുവനന്തപുരത്ത് അമ്മൂമ്മയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊന്നു  (5 minutes ago)

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 minutes ago)

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്  (17 minutes ago)

മാസപ്പടി കേസില്‍ ഇ.ഡി ആരോപണങ്ങള്‍ തള്ളി പി.എ. മുഹമ്മദ് റിയാസ്  (23 minutes ago)

കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു  (37 minutes ago)

സംസ്ഥാനത്ത്കടുത്ത വൈദ്യുതി പ്രതിസന്ധി.... ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും  (1 hour ago)

പിണറായിയല്ല രമേശ് ചെന്നിത്തല  (1 hour ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (1 hour ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (2 hours ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (2 hours ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (2 hours ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (2 hours ago)

Malayali Vartha Recommends