കങ്കണയുടെ പുതിയ കൂട്ടുകാരനെ പരിചയപ്പെടാം...
ബോളിവുഡ് താരം കങ്കണ റണാവത്തിന് വിവാദങ്ങള്‍ ഒഴിഞ്ഞ സമയമില്ല. എന്നാല്‍ താരത്തെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്നത് വിവാദ വാര്‍ത്തയല്ല. താരത്തിന്റെ യാത്രയ്ക്ക് പുതിയ കൂട്ടുകാരന് എത്തിയെന്നാണ് താരം പറയുന്നത്. മേഴ്സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കങ്കണ.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്യുവിയാണ് താരം സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ളതാണ് ഈ ജിഎല്‍ഇ. മൂന്ന് എന്ജിന് ഓപ്ഷനാണ് കങ്കണ ഇപ്പോള്‍ വാങ്ങിയ ജിഎല്‍ഇ എസ്യുവിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്.
https://www.facebook.com/Malayalivartha