Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് താരങ്ങള്‍ മയക്ക് മരുന്ന് ലഹരിയിലെന്ന് ആരോപണം ; ചേരി തിരിഞ്ഞ് സമൂഹമാധ്യമങ്ങൾ

01 AUGUST 2019 11:32 AM IST
മലയാളി വാര്‍ത്ത

തന്റെ സുഹൃത്തുക്കൾക്കായി ബോളീവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ശനിയാഴ്ച ഒരു വമ്പൻ പാർട്ടി ഒരുക്കിയിരുന്നു . ശേഷം പാർട്ടിയുടെ വീഡിയോ കരൺ ജോഹർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒരുക്കിയ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടന്നുവെന്ന ആരോപണവുമായി ഇതായിപ്പോൾ എംഎല്‍എ രംഗത്തു വന്നിരിക്കുകയാണ് . 'സാറ്റര്‍ഡേ നൈറ്റ് വൈബ്സ്' എന്ന പേരില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കരണ്‍ പങ്കുവച്ച വീഡിയോയ്ക്കെതിരെ അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതാണിപ്പോൾ ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മണിക്കൂറുകള്‍ക്കകം വലിയ ചര്‍ച്ചയ്ക്കാണ് വീഡിയോ വഴിയൊരുക്കിയത്.

എം എല്‍ എ മന്ജിന്ദര്‍ സിര്‍സയുടെ ട്വീറ്റ് ഇങ്ങനെ :-

“നോക്കൂ എത്ര അഭിമാനത്തോടെയാണ് ബോളിവുഡിലെ എണ്ണം പറഞ്ഞ താരങ്ങള്‍ തങ്ങളുടെ ‘drugged state’ ലോകത്തെ കാണിക്കുന്നത് എന്ന്. ഈ താരങ്ങളുടെ #DrugAbuse, മയക്കു മരുന്ന് ഉപയോഗത്തിനെതിരെ ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും റീട്വീറ്റ് ചെയ്യാം.” . UDTABollywood എന്നൊരു ഹാഷ്ടാഗോടെയാണ് സിര്‍സ വീഡിയോ പങ്കു വച്ചത്. മന്‍ജീന്ദന്‍ നടത്തിയ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും ഫോളോവേഴ്സ് എത്തി. രണ്ടായിരത്തോളം പേര്‍ ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്.

ബോളീവുഡ് താരങ്ങളായ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ വീഡിയോയിലുള്ളത് . ക്യാമറ കടന്നുചെല്ലുമ്പോൾ പരസ്പരം സംസാരിക്കുകയോ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയോ ആണ് താരങ്ങളില്‍ മിക്കവരും

എന്നാല്‍ ഈ അഭിപ്രായത്തിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. തന്റെ ഭാര്യ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നും അവിടെ ആരും തന്നെ ‘drugged state’ല്‍ ആയിരുന്നില്ല എന്നും കുറിച്ച് കോണ്‍ഗ്രസ് മുന്‍ എം പി മിലിന്ദ് ദിയോറ രംഗത്ത്‌ വന്നു. സിര്‍സ മാപ്പ് പറയണം എന്നും ദിയോറ ആവശ്യപ്പെട്ടു.

“എന്റെ ഭാര്യ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോയിലും കാണാം അവരെ. അവിടെ ആരും തന്നെ ‘drugged state’ല്‍ ആയിരുന്നില്ല. കള്ളം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, നിങ്ങള്‍ക്ക് പരിചയമില്ലാത്തവരെ ആക്ഷേപിക്കുന്നതും. നിരുപാധികം മാപ്പ് പറയാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കും എന്നും കരുതുന്നു.” മിലിന്ദ് ദിയോറ ട്വിറ്റെറില്‍ പറഞ്ഞു.

ഈ രണ്ടു കുറിപ്പുകള്‍ക്കും താഴെ ‘ഇവര്‍ മയക്കുമരുന്ന് കഴിച്ചിട്ടുണ്ട്’ എന്നും ‘ഇല്ല’ എന്നും ചേരി തിരിഞ്ഞ് അഭിപ്രായം പറയുകയാണ്‌ ട്വിറ്റര്‍ ലോകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (30 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (36 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (45 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (57 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends