Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്ര ക്യൂട്ടായിരുന്നോ ഓറിയോ ബേബിയുടെ മമ്മി? മിണ്ടിയും പറഞ്ഞും പട്ടിക്കുട്ടിയെ ഭക്ഷണം കഴിപ്പിച്ച് നസ്രിയ...

01 AUGUST 2019 02:32 PM IST
മലയാളി വാര്‍ത്ത

കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും നസ്രിയ മറക്കാറില്ല. ഇപ്പോൾ ഓറിയോയോട് മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിപ്പിക്കുന്ന ഒരു വീഡിയോയാണ് നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മമ്മിയും ഓറിയോ ബേബിയും എന്നാണ് വീഡിയോയെ നസ്രിയ വിശേഷിപ്പിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ പറയുന്നത്. 'ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു.

ബാംഗ്ലൂര്‍ ഡെയ്സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.' എന്നാണ് നസ്രിയ പറയുന്നത്. ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു. സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ.

സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത. എനിക്ക് നായ്ക്കുട്ടികളെ പേടിയായിരുന്നു. പക്ഷേ, ഫഹദിന് ഒരുപാടിഷ്ടം. നമുക്കൊരു പപ്പിയെ വാങ്ങിയോലോ എന്നു കുറേ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. വെളുപ്പും കറുപ്പും നിറം കണ്ടപ്പോൾ ബിസ്കറ്റാണ് ഓർമ്മ വന്നത്. അതോടെ പേരും ഇട്ടു... ഒറിയോ. നസ്രിയ പറയുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ ഫഹദ് ഫാസിലും നസ്രിയയും. വളരെ ചുരുങ്ങിയ സമയം കൊണ്ട് മോളിവുഡിലും കോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ നസ്രിയയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ മാത്രമല്ല കോളിവുഡിനും പ്രിയപ്പെട്ടവാളായിരുന്നു നസ്രിയ. സിനിമയിൽ കത്തി നിന്നപ്പോഴായിരകുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. സിനിമയിൽ എത്തിയതിനു ശേഷം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അധികം താരങ്ങളും. എന്നാൽ ഇതുവരെ കണ്ട് വന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ഫഹദിന്റേയും നസ്റിയയുടേയും പ്രണയം. ഒരുമിച്ച് അഭിനയിക്കുകയും വിവാഹത്തിനു ശേഷം പ്രണയിക്കുകയായിരുന്നു ഇവർ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്.

വിവാഹത്തിനു ശേഷം നസ്രിയ ക്യാമറയ്ക്ക് മുന്നിൽ എത്തിയത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലായിരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായിട്ടായിരുന്നു നസ്രിയയുടെ രണ്ടാം വരവ്. എന്നാൽ മടങ്ങി വരവിലും നടി സിനിമയിൽ സജീവമല്ല. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങി എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നസ്രിയയ്ക്ക് ലഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (28 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (34 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (43 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (55 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends