Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവിന്ദയ്ക്ക് ഇതെന്ത് പറ്റി? പറയുന്നതെല്ലാം തള്ളാണെന്ന് സുഹൃത്തുക്കൾ

01 AUGUST 2019 02:57 PM IST
മലയാളി വാര്‍ത്ത

ഇന്നും അത്ഭുതമാണ് അവതാർ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് . ആ പേര് തന്നെ ഒരത്ഭുതമാകുമ്പോൾ കഴിഞ്ഞ ദിവസം അവതാർ എന്ന പേര് നിർദേശിച്ചത് താനാണെന്ന് വെളിപ്പെടുത്തി കൊണ്ട് ബോളിവുഡിന്റെ കൂൾ ആക്ടർ ഗോവിന്ദ രംഗത്ത് വന്നത് . ചിത്രത്തിൽ തനിക്കൊരു കഥാപാത്രമുണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നതായും ഗോവിന്ദ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഒരു പ്രമുഖ ടിവി ചാനലിലെ ടോക് ഷോയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണിനോട് ‘അവതാര്‍’ എന്ന സിനിമാപ്പേര് താനാണ് പറഞ്ഞു കൊടുത്തതെന്നും സിനിമ പൂര്‍ത്തിയാകാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നും കാമറൂണിനോട് താന്‍ പറഞ്ഞതായി ഗോവിന്ദ അവകാശപ്പെട്ടിരുന്നു. മാത്രമല്ല 410 ദിവസം നീല പെയിന്റ് അടിച്ച്‌ അഭിനയിക്കാന്‍ സാധിക്കാത്തത് കൊണ്ട്അദ്ദേഹം തനിക്കായി വെച്ചുനീട്ടിയ വേഷം താന്‍ തള്ളിയെന്നും നടൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ കളിയാക്കി ഗോവിന്ദയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ അടപടലം പൊടിപ്പൊടിക്കുകയാണ്.

സിനിമയില്‍ അവസരം കുറഞ്ഞ ഗോവിന്ദ വാര്‍ത്തകളിലിടം പിടിക്കാനാണ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകൾ . അതേ സമയം അദ്ദേഹത്തിന് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൗണ്‍സിലിങ് അത്യാവശ്യമാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗോവിന്ദയെ കളിയാക്കി വരുന്ന ട്രോളുകള്‍ എല്ലാം തന്നെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു സിനിമയുടെ സെറ്റില്‍ വച്ച്‌ ഒരാളെ തല്ലിയത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അത് ഒഴിവാക്കിയെന്നും അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. ഗോവിന്ദ അവസാനമായി പ്രധാനവേഷത്തിലെത്തിയ രംഗീല രാജ എന്ന സിനിമ വിതരണം ചെയ്യാന്‍ വിതരണക്കാര്‍ സമ്മതിച്ചില്ല. ഗോവിന്ദയെ ചതിച്ചുവെന്ന് ആരോപിച്ച്‌ ഞാനുമായുള്ള ബന്ധം ഈയിടെ അദ്ദേഹം അവസാനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിനെ സഹായിക്കാന്‍ സിനിമയില്‍ സുഹൃത്തുക്കള്‍ ആരും തന്നെയില്ല. ഞങ്ങള്‍ ആശങ്കയിലാണ്- ഗോവിന്ദയുമായി വര്‍ഷങ്ങള്‍ അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോവിന്ദ പറഞ്ഞതിങ്ങനെ :-

'അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദേശിച്ചതാണ്. പേരിട്ട ശേഷം സിനിമ വന്‍ ഹിറ്റാകുമെന്നും പറഞ്ഞു. സിനിമ സൂപ്പർ ഹിറ്റായി മാറി . അങ്ങനെയാവുമെന്നും ഞാന്‍ ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴു വര്‍ഷമെടുക്കും ഈ പ്രൊജക്‌ട് മുഴുവനിപ്പിക്കാനെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

സൂപ്പര്‍ഹിറ്റ് സിനിമയായത് മാറി. അങ്ങനെയാവുമെന്നും ഞാന്‍ ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. സിനിമ പൂര്‍ത്തിയാക്കാന്‍ ഏഴു വര്‍ഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞപ്പോള്‍ ജെയിംസ് കാമറൂണ്‍ ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് എങ്ങിനെ ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ താങ്കളുടെ സങ്കല്‍പ്പലോകമെന്നത് ഏറെക്കുറെ അസാധ്യമാണ് എന്നതുകൊണ്ടാണ് ഇങ്ങിനെ പറഞ്ഞതെന്നായിരുന്നു ഞാൻ അന്ന് പറഞ്ഞത്. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും.' - ഗോവിന്ദ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (29 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (35 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (44 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (56 minutes ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends