ഇത് എന്റെ കാന്‍ഡിഡ് ചിത്രം; അമ്മ അറിയാതെ ഞാൻ അത് പകർത്തി!! ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികത്തിൽ ഭാര്യയുടെ സ്നേഹ ചുംബനം
ലെനിന് രാജേന്ദ്രന്റെ സിനിമയുടെ ലോക്കേഷനിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയില്‍ നടന്ന കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണ് താരം. ഇതിനിടെ മകന് നിര്‍മിച്ച പരസ്യ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിന്റെ ചിരിയുടെ തമ്ബുരാന് ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ജഗതിക്കു സ്നേഹചുംബനം നല്കുന്ന ഭാര്യ ശോഭയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് പാര്‍വതി ആരാധകരെ ഈ വിവരം അറിയിച്ചത്. ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha