രാണുവനെയും സദസ്സിനെയും നോക്കി പൊട്ടിക്കരഞ്ഞ് നടൻ!! ആശ്വാസവാക്കുകളുമായി സഹപ്രവര്‍ത്തകരും
റെയില്‍വെ പ്ലാറ്റ്ഫോമിലിരുന്ന് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗായികയാണ് രാണു മൊണ്ഡല്‍. ഭര്‍ത്താവിന്റെ മരണ ശേഷം മുഷിഞ്ഞ വസ്ത്രമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്ന രാണുവിന്റെ ജീവിതം ഇപ്പോള്‍ ആകെ മാറി. ബോളിവുഡില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയതോടെ പുത്ഹന് മേക്കൊവറില്‍ എത്തിയ ഗായിക ആരാധകരെ അമ്ബരപ്പിച്ചിരുന്നു.ഇപ്പോഴിതാ നടന് ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്തെയ്ക്ക് എത്തുകയാണ് രാണു. രേഷ്മിയയുടെ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുംബൈയില്‍ നടന്നു. ഈ ചിത്രത്തില്‍ ഒരു ഗാനം രാണു ആലപിക്കുന്നുണ്ട്. ചടങ്ങില്‍ വികാരാധീനനായാണ് രേഷ്മിയ സംസാരിച്ചത്. കഴിവുള്ളവരെ കണ്ടെത്താന്‍ സാധിച്ചാല്‍ മടികൂടാതെ അവരെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രേഷ്മിയ രാണുവനെയും സദസ്സിനെയും നോക്കി പൊട്ടിക്കരഞ്ഞു. ആശ്വാസവാക്കുകളുമായി രാണുവും സഹപ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തു.
https://www.facebook.com/Malayalivartha