Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റനേകം കഴിവുകള്‍ ഉണ്ടായിട്ടും ചര്‍മ്മത്തിന്റെ പേരിലെന്തിനാണ് വിലയിരുത്തുന്നത്; നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടത്; നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്; നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു നടി നന്ദിത ദാസ്

15 SEPTEMBER 2019 11:04 AM IST
മലയാളി വാര്‍ത്ത


ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്ബോള്‍ ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ പരിഷ്‌ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ തൊലിക്ക് കുറച്ചു കൂടി നിറവും തിളക്കവും വേണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുമെന്ന് നന്ദിത പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമെന്നാണ് നമ്മള്‍ പറയുന്നത്. എന്നാല്‍, നമ്മള്‍ അത് ശീലിക്കുന്നില്ല. മതത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍ ഇവിടെ വൈവിധ്യമുണ്ട്. ഇത്തരം വൈവിധ്യങ്ങള്‍ സമൂഹത്തിലുണ്ടെന്ന ധാരണയുണ്ടാക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരം വൈവിധ്യങ്ങളെയെല്ലാം ആഘോഷിക്കുകയാണ് വേണ്ടതെന്ന് നന്ദിത ദാസ് പറഞ്ഞു. നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സംവിധായകയുമായ നന്ദിത ദാസ്.

മറ്റനേകം കഴിവുകള്‍ ഉണ്ടായിട്ടും ചര്‍മ്മത്തിന്റെ പേരിലെന്തിനാണ് വിലയിരുത്തുന്നതെന്ന് നന്ദിതാ ദാസ് ചോദിക്കുന്നു. 'ഡാര്‍ക് ഈസ് ബ്യൂട്ടിഫുള്‍' എന്ന ക്യാംപയിനോടനുബന്ധിച്ചാണ് നന്ദിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2013 ല്‍ ആരംഭിച്ച ക്യാംപെയിനാണിത്. സമൂഹത്തില്‍ നിന്ന് നിറത്തിന്റെ പേരില്‍ പലരും അവഗണന നേരിടാറുണ്ട്. അതിനേക്കാള്‍ കൂടുതലാണ് സിനിമ മേഖലയിൽ.

നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടതെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണമെന്നും നന്ദിത പറഞ്ഞു. ഇരുണ്ട ചര്‍മ്മമുള്ള 90 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ക്ക് സൗന്ദര്യമില്ല എന്നാണെന്ന് നന്ദിത പറയുന്നു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.

അടുത്തിടെ ഗായിക സയനോര ഫിലിപ്പും നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടതിനെ കുറിച്ച്‌ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സ്റ്റേജ് പരിപാടിക്കിടെ ഒരു കുഞ്ഞിനെ എടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞതിന്റെ കാരണം തിരക്കിയ് സയനോരയ്ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. കറുത്തവരെ കുട്ടിക്കിഷ്ടമല്ലെന്നാണ് കുഞ്ഞിന്റെ അമ്മ സയനോരയോട് പറഞ്ഞത്. അ്മ്മയുടെ മറുപടി വല്ലാതെ വിഷമിപ്പിച്ചെന്ന് സയനോര വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (6 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends