Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഴുപതു കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടൻ; മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെ വിവാഹം കഴിച്ചെങ്കിലും അധിക നാൾ ആ ദാമ്പത്യം തുടരാനായില്ല; നായകനില്‍ നിന്ന് ക്രൂരനായ വില്ലനിലേക്കെത്തിയ സിനിമ ജീവിതം ഇങ്ങനെ!!

17 SEPTEMBER 2019 09:12 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും. എഴുപതു കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായിരുന്നു സത്താ‌ർ. നായകനായെത്തി പിന്നെ ശക്തനായ വില്ലനായ മാറിയ സത്താർ എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും തിളങ്ങിയ നടനായിരുന്നു. ജയനും സോമനും സുകുമാരനുമൊക്കെ കത്തിനിന്ന എഴുപതുകകളിൽ വലിയ പ്രതീക്ഷയുണ‍ർത്തിയാണ് സത്താറും സിനിമയിലേക്കെത്തുന്നത്. 75 ൽ എം കൃഷ്ണൻനായരുടെ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തുടക്കം. 76 ൽ എ വിൻസെൻറിൻറെ അനാവരണത്തിൽ നായകനായി. പിന്നെ നായകനായും വില്ലനായും സ്വഭാവ നടനുമൊക്കെയായി സജീവസാന്നിധ്യം. ജയനെ താരമാക്കിയ ശരപഞ്ജരത്തിലെ സത്താറിന്‍റെ പോസിറ്റീവ് കഥാപാത്രവും കയ്യടി നേടി. നായകനായി തുടങ്ങിയ സത്താ‌ർ പിന്നെ മെല്ലെ മെല്ലെ ക്രൂരനായ വില്ലൻ റോളിലേക്ക് വഴിമാറി.

ഹരിഹരന്‍റെയും ഐവി ശശിയുടെയും മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ അവിഭാജ്യഘടകമായി. 79-ൽ സൂപ്പർ നായിക ജയഭാരതി ജീവിതസഖിയായി. പിന്നീട് ഇരുവരും രണ്ട് വഴിക്ക്. പുതുനിര നായകരുടെ വരവോടെ സത്താർ ബി ഗ്രേഡ് മസാലചിത്രങ്ങളിലേക്ക് ഒതുങ്ങി. വലിയൊരു ഇടവേളക്ക് ശേഷം ആഷിക് അബുവിൻറെ 22 ഫീമെയിൽ കോട്ടയത്തിലൂട ശക്തമായ തിരിച്ചുവരവ്. ഇടക്ക് സീരിയലിലും സജീവമായി.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിൽ ജന്മിയായിരുന്ന ഖാദർ പിള്ളൈയുടെയും ഫാത്തിമയുടെയും പത്ത് മക്കളിൽ ഒമ്പതാമനായാണ് സത്താറിന്‍റെ ജനനം. ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തന്റെ അഭിനയജീവിതത്തിനു തുടക്കംക്കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത്. മികച്ച നടനായിട്ടും ഇദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിട്ടു. വിവിധ ഭാഷകളിലായി 300 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. യത്തീം, ഇനിയും പുഴയൊഴുകും, അവളുടെ രാവുകള്‍, ശരപഞ്ചരം, അടിമക്കച്ചവടം, ബീന, ശീമന്തിനി, പടയോട്ടം, അഹിംസ, കുറുക്കന്റെ കല്യാണം, കെണി, ആദര്‍ശം, ബെന്‍സ് വാസു, മുത്തുചിപ്പികള്‍, അടിയൊഴുക്കുകള്‍, ലാല്‍ അമേരിക്കയില്‍, അവള്‍ ഒരു സിന്ധു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷങ്ങള്‍ അവതരിപ്പിച്ചു.

മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെ 1979ല്‍ വിവാഹം കഴിച്ചു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട നടന്‍ കൃഷ്. ജെ. സത്താര്‍ ഇവരുടെ മകനാണ്. 1987ല്‍ ദമ്ബതികള്‍ വേര്‍പിരിഞ്ഞു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്താറിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends