Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

ഇത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്തിന് ഇവർ പിരിഞ്ഞു; അമൃതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള നല്ല നിമിഷങ്ങൾ പങ്കു വച്ച് ബാല... ഏറ്റെടുത്ത് ആരാധകർ

17 SEPTEMBER 2019 09:53 AM IST
മലയാളി വാര്‍ത്ത

മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ബാല. തനിയ്ക്കരികിലേക്കെത്തിയ മകളുടെ ഫോട്ടോ ബാല പങ്കുവച്ചതോടെ മക്കള്ക്കൊട്ടും സന്തോഷമില്ലല്ലോ ആ മുഖം നിറഞ്ഞ വിഷാദത്തിലാണെന്നൊക്കെ ആയിരുന്നു ആരാധകരുടെ മറുപടി. എന്നാൽ കുറച്ച് ദിവസങ്ങൾക് ശേഷം ബാല ഇതാ അമൃതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള തന്റെ നല്ല നിമിഷങ്ങൾ പങ്കു വച്ചിരിക്കുകയാണ്. ബാലയ്‌ക്കൊപ്പം പാപ്പു അതീവ സന്തോഷവതിയാണ്. അച്ഛനൊപ്പം തുള്ളിച്ചാടി കളിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്തിന് ഇവർ പിരിഞ്ഞു എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. അച്ഛനും അമ്മയ്‌ക്കൊപ്പം പാപ്പു വളരെയധികം സന്തോഷിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഓണത്തിന് പാപ്പു ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നടന്‍ ബാലയും ഗായിക അമൃത സുരേഷിന്റെയും മകളായ അവന്തിക സോഷ്യല്‍ മീഡിയയില്‍ താരമാണ്. പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ… ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു.. അതേസമയം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും പങ്കുവച്ചിട്ടുണ്ടായിരുന്നു.

ജീവിതത്തിൽ താൻ എടുത്ത നല്ലതും ചീത്തയുമായ എല്ലാ തീരുമാനങ്ങളെയും കുറിച്ച് അമൃത തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അമൃത തുറന്ന് പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമൃത തുറന്നുപറച്ചില്‍ നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും വേണമെന്നും അമൃത പറയുന്നു. പോസിറ്റീവായി മടങ്ങിയെത്തും എന്നും അമൃത പോസ്റ്റില്‍ കുറിക്കുന്നു. അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തയായി തിരിച്ചുവരാനാണ് ആരാധകര്‍ അമൃതയോട് പറയുന്നത്.

അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്‌ളോഗ് എപ്പീസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്‌ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാത്തതിന്റെ കാരണം വിവരിച്ചാണ് അമൃത ഇക്കാര്യം പറഞ്ഞത്. ഈ പോസ്റ്റ് കുറിച്ചതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചിരുന്നു. തന്റെ ജീവിതവും സംഗീതവും ശ്വാസവും ലോകവും എല്ലാം മകളാണെന്ന് കുറിച്ചാണ് അമൃത ഈ ചിത്രം പങ്കുവച്ചത്.

2010-ലാണ് ബാലയും അമൃതയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. ഈ വര്‍ഷമാണ് ബാലയും അമൃതയും വിവാഹമോചിതരായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിയുകയും ചെയ്തു. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ബാലയുടെയും അമൃതയുടെയും മകൾ.

സോഷ്യൽ മീഡിയയിൽ സജീവ സന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും, മകളുടെ വിശേഷങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുപാടിയും കൊഞ്ചിയും ആരാധകരെ അമ്ബരപ്പിച്ച പാപ്പു എന്ന അവന്തികയുടെ പുതിയ നൃത്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.അമ്മയുടെ അഭിമാന നിമിഷം എന്ന കുറിപ്പോടെയാണ് അമൃത മകള്‍ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാപ്പുവിന്റെ സൂപ്പര്‍ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് നിവവധി കമന്റുകളാണ് വിഡിയോയ്ക്ക്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അമൃത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പഠനം അവസാനിപ്പിച്ചാണ് നടൻ ബാലയുമായി അമൃതയുടെ വിവാഹം നടന്നത്.

2012ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്. ഈ വ്ലോഗിലൂടെ കുട്ടിപ്പാപ്പുവിന് നിരവധി ആരാധകരും ഉണ്ട്. മകളുടെ വിശേഷങ്ങളും അമൃത ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ അവന്തിക അമ്മയോടൊപ്പം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (19 minutes ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (26 minutes ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (33 minutes ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (48 minutes ago)

ചിലവുകളിലും ഔദ്യോഗിക ഫയലുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (58 minutes ago)

യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ  (1 hour ago)

കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്  (1 hour ago)

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് , അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (7 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (7 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (7 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (7 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (7 hours ago)

Malayali Vartha Recommends