ജീവിതമായാൽ കുറച്ചൊക്കെ അത് വേണം!! പേളിയുടെയും ശ്രീനിയുടെയും പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
പേളി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനൊപ്പം നില്ക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ജീവിതത്തിലും കുറച്ച് ലവ് ആക്ഷന്‍ ഡ്രാമയൊക്കെ വേണമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും. ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് ഈ താരപുത്രന്. അച്ഛനും ചേട്ടനും പിന്നാലെയായാണ് ധ്യാന്‍ ശ്രീനിവാസന് സിനിമയില്‍ അരങ്ങേറിയത്. അഭിനേതാവായാണ് തുടക്കം കുറിച്ചതെങ്കിലും മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് ധ്യാന്‍ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയും നയന്‍താരയും നായികായകന്മാരായെത്തിയ ചിത്രം നിര്‍മ്മിച്ചത് അജു വര്‍ഗീസായിരുന്നു.
https://www.facebook.com/Malayalivartha