Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മകള്‍ക്ക് രണ്ടര വയസായി!! അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍... കുഞ്ഞ് മറിയത്തിന്റെ വിശേഷങ്ങൾ

17 SEPTEMBER 2019 01:02 PM IST
മലയാളി വാര്‍ത്ത

അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നതെന്ന് ദുൽഖർ. തന്റെ കുട്ടിക്കാലദിനങ്ങളെക്കുറിച്ചും ദുല്‍ഖര്‍ ഈ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. വാപ്പിച്ചി മക്കളെ സിനിമാലോകത്ത് നിന്നും കഴിയുന്നതും അകറ്റി നിര്‍ത്തി, സാധാരണജീവിതം നല്‍കാനാണ് ശ്രമിച്ചത് എന്നും ദുല്‍ഖര്‍ പറഞ്ഞു.എനിക്കൊരു പന്ത്രണ്ടു വയസാകുന്നതുവരെയൊക്കെ വാപ്പിച്ചിയ്ക്ക് നല്ല ജോലിത്തിരക്കായിരുന്നു. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ പണിപ്പെടുകയായിരുന്നു അദ്ദേഹം. ജോലി കഴിഞ്ഞു പാതിരാത്രി വീട്ടില്‍ വരുന്ന വാപ്പിച്ചി നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ വീണ്ടും ജോലിയ്ക്ക് പോകുന്ന സാഹചര്യമായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഞങ്ങള്‍ മക്കളെ അദ്ദേഹം കാണുമായിരുന്നിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അങ്ങനെ അധികം കാണാന്‍ കിട്ടുമായിരുന്നില്ല. കുറച്ചു മുതിര്‍ന്നപ്പോള്‍, വാപ്പിച്ചി ഞങ്ങളെ ചെന്നൈയിലേക്ക് അയച്ചു.

അവിടെ അദ്ദേഹത്തെ അധികം ആര്‍ക്കും അറിയില്ല എന്നത് കൊണ്ട് ഞങ്ങള്‍ക്കവിടെ ഒരു സാധാരണ ജീവിതം നയിക്കാന്‍ ആവുമല്ലോ എന്ന് കരുതിയാവണം. പക്ഷേ എല്ലാ തിരക്കിനിടയിലും വര്‍ഷത്തില്‍ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നുവെന്നും നടന്‍ പറഞ്ഞു. നടന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ ദി സോയാ ഫാക്ടറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധിയുമായി സംസാരിക്കവേയാണ് ദുല്‍ഖര്‍ കുടുംബ വിശേഷങ്ങള്‍ പങ്ക് വച്ചത്. എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നും എഴുനേല്‍ക്കുമ്ബോള്‍ എന്റെ ഭാര്യ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍ അവള്‍ ചുറ്റും അമ്മയെ തെരയുമായിരുന്നു ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി.

പക്ഷേ ഇപ്പോള്‍, ഞാന്‍ അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചതിനു ശേഷം, അത് പതിയെ മാറി വരുന്നു. ഇപ്പോള്‍ അവള്‍ ഞാനുമായി കംഫര്‍ട്ടബിള്‍ആണ്. ഇപ്പോള്‍ ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു, ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും (അവളെ വിട്ടു) പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും, സ്‌നേഹത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് പുനര്‍നിര്‍വചിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (1 hour ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (2 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (2 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (3 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (4 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (5 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (5 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (5 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends