'പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു... ജീവിതത്തില്‍ എനിക്ക് കൂട്ടായി ഒരാള്‍ എത്തുകയാണ്!! യുവഗായകന് അഭിജിത്ത് വിവാഹിതനാകുന്നു
പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ജീവിതത്തില്‍ എനിക്ക് കൂട്ടായി ഒരാള്‍ എത്തുകയാണ്. ഇന്നലെ എന്റെ വിവാഹ നിശ്ചയമായിരുന്നു. വിസ്മയ ശ്രീ എന്നാണ് കുട്ടിയുടെ പേര്. എന്റെ പ്രിയ സുഹൃത്തുക്കളും ഏവരും സദയം ക്ഷമിക്കണം . നിശ്ചയം ചെറിയ ഒരു Function മാത്രമായിരുന്നു … എല്ലാവരെയും അറിയിക്കുവാന്‍ സാധിച്ചില്ല .. ക്ഷമിക്കുക … എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകണം….'.- വിവാഹനിശ്ചയത്തിന്റെ ചിത്രം പങ്കുവച്ച് അഭിജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത് കൊല്ലം. യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്നതിന്റെ പേരില്‍ സംസ്ഥാന പുരസ്കാരം അഭിജിത്തിനു നഷ്ടമായിരുന്നു. വിസ്മയശ്രീയാണ് അഭിജിത്തിന്റ വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.facebook.com/Malayalivartha