മാതാപിതാക്കള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞെങ്കിലും അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു... അച്ഛന്‍ കരീനയെ വിവാഹം ചെയ്തപ്പോള്‍ അമ്മ എന്നെ ഞെട്ടിച്ചു; മനസ് തുറന്ന് സാറാ അലിഖാന്‍

സെയ്ഫിന്റേയും കരീനയുടേയും വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് സാറ.'അച്ഛന്‍ കരീനയെ വിവാഹം ചെയ്തപ്പോള്‍ ഞാന്‍ അമ്മക്കൊപ്പം ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചു. അമ്മ ഉടന്‍ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ ഡിസൈനേര്‍സിനെ വിളിച്ച് സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു' എന്നാണ് ഒരു അഭിമുഖത്തിനിടെ സാറ വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞെങ്കിലും അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു സാറ വെച്ചു പുലര്‍ത്തിയിരുന്നത്. സെയ്ഫ് അലിഖാന്റയെ രണ്ടാം ഭാര്യ കരീന കപൂറുമായും സാറക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























