കഫേ പപ്പായയിലെ സല്‍സാ വര്‍ക്ക്‌ഷോപ്പ് വിജയിപ്പിക്കുന്നതിനായി റിമാകല്ലിംഗലിന്റെ ന്യൂജനറേഷന്‍ തന്ത്രം

യുവാക്കളെ ഹരം കൊള്ളിക്കുന്ന ഇക്കിളി പോസ്റ്റുകള്‍ വഴി ഫേസ്ബുക്കിലൂടെ സല്‍സാ വര്‍ക്ക്ഷോപ്പിനു വേണ്ടി റിമാക്കല്ലിംഗലിന്റെ ന്യൂജനറേഷന്‍ മാര്‍ക്കറ്റിംഗ്. ആഷിഖ് അബുവിന്റെയും റിമാ കല്ലിംഗലിന്റെ കോഫീ ഷോപ്പായ കഫേ പപ്പായയിലാണ് സല്‍സാ വര്‍ക്ഷോപ്പ് എന്ന പേരില്‍ ഡിജെ പാര്‍ട്ടി നടത്തിയത്.
വാലന്‍ന്റെയിന്‍സ് ഡേ ദിനത്തില്‍ പ്രണയിതാക്കളെ ലക്ഷ്യമിട്ടായിരുന്നു സല്‍സാ വര്‍ക്ക്‌ഷോപ്പ് നടത്തിയത്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ നിരവധി യുവതീയുവാക്കളാണ് പങ്കെടുത്തത്.
കഫേ പപ്പായയിലേക്ക് പ്രണയിതാക്കളെയും യുവാക്കളെയും ആകര്‍ഷിക്കുന്നതിനുമായി റിമാകല്ലിംഗലിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ സല്‍സാ വര്‍ക്ക്‌ഷോപ്പിനെകുറിച്ചുള്ള ഇക്കിളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. സെലിബ്രേറ്റ് ലവ് എവരി സിംഗിള്‍ ഡേ എന്ന പേരിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂജനറേഷന്‍ യൂത്തുകള്‍ക്ക് ആഘോഷിച്ച് കൂത്താടാനുളള വേദിയൊരിക്കികൊടുക്കാനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നതിന്റെ ലക്ഷ്യമെന്നും അരോപണമുണ്ട്. കഫേ പപ്പായയിലേക്ക് ആളെ കയറ്റാനുള്ള ന്യൂജനറേഷന്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇതിന് പിന്നില്‍. ഇതിന് മുമ്പും ഇത്തരം ഡിജെ പാര്‍ട്ടികള്‍ നടത്തി കഫേ പപ്പായ വിവാദത്തിലായിരുന്നു.
കൊച്ചിയിലെ കഫേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും കൊക്കയ്‌നും കച്ചവടം നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം കഫേകളും അവിടെവരുന്നവരും പോലീസിന്റെ നിരന്തര നിരീക്ഷണത്തിലാണ്. ഇന്നലെ കഫേ പപ്പായയിലെ സല്‍സാ വര്‍ക്ക്‌ഷോപ്പിനിടയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പരിശോധന വാര്‍ത്ത ആഷിഖ് അബു നിഷേധിച്ചു. കൊച്ചിയിലെ നിരവധി കഫേകളിലും ഡിജെ പാര്‍ട്ടികളിലും പോലീസ് പരിശോധന നടത്തിയതായി പോലീസ് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha