ഹന്‍സികയ്ക്ക് 25 മക്കള്‍

നടി ഹന്‍സിക വിവാഹം കഴിച്ചില്ലെങ്കിലും 25 മക്കളുണ്ട്. സ്ഥലം വാങ്ങി മക്കള്‍ക്കെല്ലാം ഒരു വീടും പണിതു. കുട്ടികള്‍ക്ക് ഹന്‍സിക താരറാണിയല്ല. അമ്മയാണ്. സ്‌നേഹവും കരുണയുമുള്ള അമ്മ. തന്റെ കുട്ടികള്‍ സന്തോഷത്തോടെയും ചിരിച്ചും ഇരിക്കണമെന്ന് ഹന്‍സികയും ആഗ്രഹിക്കുന്നു. സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന പത്തോളം സ്ത്രീകളെയും ഹന്‍സിക പരിചരിക്കുന്നുണ്ട്. ഹന്‍സിക ഇപ്പോള്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തെന്നിന്ത്യയിലെ താരസുന്ദരിയാണെന്ന അഹങ്കാരമൊന്നും ഹന്‍സികക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കുറയുമ്പോള്‍ ഹന്‍സിക കുട്ടികളുടെ അടുത്ത് ഓടിയെത്തുന്നത് അല്പം സന്തോഷവും മന:സമാധാനവും ആഗ്രഹിച്ചുകൂടിയാണ്. കഴിഞ്ഞ ദിവസവും കുട്ടികളോടൊപ്പം അത്താഴം കഴിക്കാന്‍ ഹന്‍സിക ഓടിയെത്തി. കുട്ടികള്‍ക്ക് വിലപിടിപ്പുള്ള ധാരാളം കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വാങ്ങി നല്‍കാനും താരം മറന്നില്ല.
ചിമ്പുവുമായുള്ള പ്രണയം തകര്‍ന്നതോടെയാണ് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ താരം തീരുമാനിച്ചത്. പലതാരങ്ങളും പട്ടിക്കുട്ടികളെയും പുച്ചക്കുട്ടികളെയും വളര്‍ത്തുമ്പോള്‍ ഹന്‍സിക ഏറെ വ്യത്യസ്തയാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha