പ്രണയിച്ചോളൂ രണ്‍ബീറിനെ വിവാഹം കഴിക്കരുതെന്ന് ദീപിക

രണ്‍ബീര്‍ കപൂറിനെ പ്രണയിച്ചോളൂ, പക്ഷെ വിവാഹം കഴിക്കരുതെന്ന് ദീപികാ പാദൂക്കോണ്‍ കത്രീന കെയ്ഫിന് ഉപദേശം നല്‍കി. എന്തായാലും ബിടൗണില്‍ ഈ വാര്‍ത്ത ഒരു ആഘോഷമായി കഴിഞ്ഞു. രണ്‍ബീറിനെപ്പറ്റി നന്നായി അറിയാവുന്നയാളാണല്ലോ മുന്‍കാമുകി കൂടിയായ ദീപിക. രണ്‍ബീര്‍ കപൂറിന്റെയും കത്രീനയുടെയും വിവാഹം ഏതാണ്ട് ഉറപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ 30ന് ഇരുവരും ലണ്ടനില്‍ വച്ച് മോതിരം കൈമാറിയെന്നും മെയില്‍ വിവാഹിതരായേക്കുമെന്നും വാര്‍ത്ത വന്നിരുന്നു.
ദീപിക പുതിയ കാമുകനായ രണ്‍വീര്‍ സിംഗിനൊപ്പം താരം കറങ്ങി നടക്കുകയാണ്. കിട്ടാവുന്ന അവസരങ്ങളിലൊക്കെ രണ്‍ബീറിനെ ഇടിച്ച് താഴ്ത്തുക ദീപികയുടെ പതിവാണ്. കത്രീനയും ഋതിക്ക് റോഷനും പ്രണയത്തിലായിരുന്നെന്ന് അടുത്തിടെ ഗോസിപ്പുകള്‍ വന്നിരുന്നു. ആ സമയത്തും ദീപിക റണ്‍ബീറിനെ കളിയാക്കിയിരുന്നു. എന്നാല്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ ദീപിക വിമുഖത കാട്ടാറില്ല. വേര്‍ പിരിഞ്ഞ ശേഷമാണ് യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha