Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആടിനെ പട്ടിയാക്കാന്‍ നോക്കുന്നുവെന്ന് രചന നാരായണന്‍കുട്ടി

27 FEBRUARY 2015 08:30 AM IST
മലയാളി വാര്‍ത്ത.

\'എന്തും ഏതുംകേട്ടാലും കുലുങ്ങുന്നവളല്ല ഞാന്‍\'.നിങ്ങള്‍ ആടിനെ പട്ടിയാക്കിക്കോ പക്ഷേ എന്നോട് വേണ്ട, ഞാന്‍ ഇതൊന്നും കേട്ട് കുലുങ്ങുന്നവളല്ല. വാട്‌സാപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് രചന നാരായണന്‍കുട്ടി.
ഫെയ്‌സ് ബുക്കിലൂടെയാണ് താരത്തിന്റെ രോഷ പ്രകടനം. ഇത്തരം പ്രചരണം നടത്തുന്നവരെക്കുറിച്ച് തനിക്ക് ലജ്ജ തോന്നുന്നുവെന്നും രചന പറഞ്ഞു. ആടിനെ പട്ടിയാക്കുന്നു എന്നത് കേട്ടിട്ടേയുള്ളൂ. ചില സുഹൃത്തുക്കള്‍ വാട്‌സാപ്പ് വഴി തനിക്ക് ഈ ചിത്രം അയച്ചുതന്നുവെന്നും ഇത് വ്യാജമാണെന്നും രചന വ്യക്തമാക്കുന്നു. ധൈര്യമായിരിക്കൂ എന്ന് പറഞ്ഞ് നിരവധി സന്ദേശങ്ങളും തനിക്ക് ലഭിച്ചു. എന്താണ് ഞാന്‍ സൂക്ഷിക്കേണ്ടതെന്നും എന്തിനെ ആണ് ഞാന്‍ സാരമില്ല എന്നു കരുതേണ്ടതെന്നും രചന ചോദിക്കുന്നു. തന്റെ ചിത്രത്തോട് സാമ്യമുള്ള ചിത്രം തേടിപിടിച്ച മഹാനുഭാവന്റെ കാമോത്സാഹത്തെയാണോ ഞാന്‍ സാരമില്ല എന്നു കരുതേണ്ടതെന്നും രചന ചോദിക്കുന്നു. വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെയാണ് ബഹുമാനിക്കുന്നത്. ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്‌നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുകയാണെന്നും രചന പറയുന്നു.

രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആടിനെ പട്ടി ആക്കിയ കഥ!!!
ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ: എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആ അനുഭവം നേരിട്ടുണ്ടായി.
ചില സുഹൃത്തുക്കള്‍ വാട്‌സപ്പ് വഴി അയച്ചു തന്ന ഒരു ചിത്രമാണ് ഈ പോസ്റ്റിന് ആധാരം. വെറുമൊരു ചിത്രമല്ല അത് മറിച്ച് ഒരു അശ്ലീല ചിത്രം! ചിത്രത്തിന്റെ ഒരു പകുതിയില്‍ എന്റേതും മറു പകുതിയില്‍ ഞാന്‍ എന്നു തോന്നിക്കുന്ന (ഒരു പ്രത്യേക ആംഗിളില്‍ മാത്രം) മറ്റൊരു പെണ്‍കുട്ടിയുടേതുമായ അശ്ലീല ചിത്രവും.
സത്യം പറഞ്ഞാല്‍ ആ ചിത്രം കണ്ടിട്ട് എനിക്ക് *അയ്യോ* എന്ന് നിലവിളിക്കാനൊന്നും തോന്നിയില്ല!
പിന്നീട്, *ധൈര്യമായിരിക്കൂ,സാരമില്ല,സൂക്ഷിക്കണം* എന്നൊക്കെ പറഞ്ഞ് എനിക്ക് വന്ന സന്ദേശങ്ങള്‍ ആണ് ഞാന്‍ കണ്ടത്. ആ സ്‌നേഹത്തിന് ഒരുപാടു നന്ദി.
പക്ഷെ...ഈ സമൂഹത്തിനോടൊരു ചോദ്യം എന്താണ് ഞാന്‍ സൂക്ഷിക്കേണ്ടത്?? എന്തിനെ ആണ് ഞാന്‍ സാരമില്ല എന്നു കരുതേണ്ടത്???
ഒരുപാട് അശ്ലീല ചിത്രങ്ങളുടേയും വിഡിയോകളുടേയും ഭാരത്താല്‍ മുങ്ങി കിടക്കുന്ന ഇന്റര്‍നെറ്റ് എന്ന വലയില്‍ നിന്നും എന്നെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് അത് ഞാനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ആ ......................ന്റെ (നിങ്ങള്‍ക്കു പൂരിപ്പിക്കാം) കാഞ്ഞ ബുദ്ധിയെ ആണോ ഞാന്‍ സൂക്ഷിക്കേണ്ടത്? അതോ, *എന്തിനിത് ചെയ്തു* എന്ന ചോദ്യത്തിന് *വെറുതെ ഒരു തമാശക്ക്* എന്ന് ഉത്തരം തന്നേക്കാവുന്ന ആ *മഹാനുഭാവന്റെ* കാമോത്സാഹത്തെയാണോ ഞാന്‍ സാരമില്ല എന്നു കരുതേണ്ടത്???
ഒപ്പം ഒരു ചോദ്യം കൂടി അല്ലയോ *മഹാമനസ്‌ക്കാ* അങ്ങയോടും അങ്ങയുടെ വീട്ടില്‍ ഉള്ളവരോടും ഞാന്‍ ചെയ്ത അപരാധം എന്താണ്!!?
ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്‌ക്കാരത്തോട്!
അതിശയമില്ല....!കാരണം..വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും!
ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്‌നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു;ചോദിച്ചു പോകുന്നു : *ഇനിയെങ്കിലും നന്നായിക്കൂടെ!!!*
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം (അത് കിട്ടേണ്ടതാണെന്നും, അയ്യോ കഷ്ടം എന്നും പറയുന്നവര്‍ ഉണ്ടാകുമല്ലോ) എന്ന വ്യക്തമായ ധാരണയോടെ തന്നെ ആണ് ഇതിവിടെ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ, ഈ ആടിനെ പട്ടിയാക്കി മാറ്റിയ കളി കണ്ടവരോടും, കേട്ടവരോടും,പറഞ്ഞു പരത്തി പ്രാത്സാഹിപ്പിച്ചവരോടും കൂടി ഒന്നേ പറയാനുള്ളൂ *എന്നെ,അറിയുന്നവര്‍ക്കു അറിയാം... അല്ലാത്തവര്‍ക്കു ചൊറിയാം (ഇതുപോലെ)!*


സ്‌നേഹത്തോടെ
രചന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (5 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (21 hours ago)

Malayali Vartha Recommends