മോഹന്‍ലാല്‍ ശരാശരിക്കാരന്‍;പക്ഷെ, ക്യാമറയ്ക്ക് മുന്നില്‍?

ലാലിന്റെ രൂപം അത്ര സുന്ദരമൊന്നുമല്ല, മുഖലക്ഷണവും ലക്ഷണമൊത്തതല്ല, ശബ്ദവും അത്ര പവര്‍ഫുള്ളല്ല, എല്ലാം ഒറ്റനോട്ടത്തില്‍ ശരാശരി. സാധാരണ മനുഷ്യന്റെ എല്ലാ ഫീച്ചേഴ്‌സുമുള്ള ഒരാളില്‍നിന്ന് വരുന്ന ഔട്ട്കം പക്ഷേ ഭയങ്കരമാണ്. പറയുന്നത് മറ്റാരുമല്ല, സിദ്ധിഖ് ലാലിലെ ലാലാണ്. എങ്ങനെ ലാലിന് ഒരു കഥാപാത്രത്തെ വിഭിന്നങ്ങളായി കണ്‍സീവ് ചെയ്യാനും അത് റീപ്രൊഡ്യൂസ് ചെയ്യാനും സാധിക്കുന്നു എന്നത് അത്ഭുതമാണ്.
ലാലിന്റെ ശരീരഭാഷപോലും ഏറെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. ഒരാള്‍ക്കൂട്ടത്തിനിടയില്‍ വെറുതെ നിന്നാല്‍ പോലും നമ്മള്‍ ലാലിനെ നോക്കിപ്പോകും. നോക്കെത്താദൂരത്ത് അങ്ങനെ ഒരു രംഗമുണ്ട്. അതിന്റെ എഡിറ്റിംഗ് നടക്കുന്ന സമയം മൂവിയോളയില്‍ ഫാസില്‍ അത് കാട്ടിത്തന്നു. പപ്പി ചേച്ചി പള്ളിയില്‍ വന്ന് ഉമ്മുക്ക(ഉമ്മര്‍)യെ കാണുന്നതാണ് രംഗം. ആ സീനില്‍ അവരെ കൂടാതെ തിലകന്‍ ചേട്ടനും വേണുചേട്ടനും ലാലുമുണ്ട്. ലാലിനൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം സംഭാഷണങ്ങളുമുണ്ട്. ലാല്‍ മാത്രം ആ കൂട്ടത്തില്‍ വെറുതെ നില്‍ക്കുകയാണ്. പക്ഷേ അവരുടെ എല്ലാവരുടെയും ഇമോഷന്‍ അദ്ദേഹം ക്യാരി ചെയ്യുന്നുണ്ട്. അവര്‍ പറയുന്ന ഡയലോഗുകളിലെ വേദനയും നിരാശയും പ്രതീക്ഷയുമൊക്കെ ലാലിന്റെ റിയാക്ഷനിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മുഴുവന്‍ ശ്രദ്ധയും ലാലിലാണ് ചെന്നുപതിക്കുന്നത്. ലാലിന് മാത്രം കഴിയുന്ന അത്ഭുതം എന്നാണ് ഫാസില്‍ അതിനെ വിശേഷിപ്പിച്ചത്.
ലാലില്‍ കണ്ടിട്ടുള്ള മറ്റൊരു ഗുണം , എത്ര പ്രയാസമുള്ള ഷോട്ട് വച്ചാലും ഒരിക്കലും അത് ചെയ്യില്ലെന്ന് പറയില്ല. ചില സമയത്ത് എനിക്കുതന്നെ തോന്നിയിട്ടുണ്ട്, പ്രത്യേകിച്ചും ആക്ഷന്‍ സീക്വന്‍സുകളില്‍. ലാലിനത് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയിട്ട് മാറ്റിപ്പിടിക്കാമെന്നു പറഞ്ഞാല്‍ ഉടന്‍ ലാലിന്റെ മറുപടി വരും. \'വേണ്ട, അത് നന്നായിട്ടുണ്ട്. ഞാന്‍ ചെയ്തുനോക്കാം. നിങ്ങള്‍ ഷോട്ട് വച്ചോളൂ.\'
നമുക്ക് ഒരു സ്‌ട്രെയിനും തരാതെ ആ രംഗം അദ്ദേഹം ഗംഭീരമായി ചെയ്തിരിക്കും. ലാല്‍ അഭിനയിക്കുമ്പോള്‍ ഒരു മാജിക് നടക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവരം അത് അത്ഭുതപ്പെടുത്തുകയാണ്. അപ്പോള്‍ പിന്നെ ആ പ്രകടനം സ്‌ക്രീനില്‍ കാണുന്ന പ്രേക്ഷകന്റെ കാര്യം പറയാനുണ്ടോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha