മോഹന്‍ലാലിനായി നമിത 18 കിലോ കുറച്ചു

തെന്നിന്ത്യയിലെ മാദകതിടമ്പ് നമിത മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അഭിനയിക്കാനായി 18 കിലോ കുറച്ചു. താരം തടികുറയ്ക്കാന്‍ ശ്രമം നടത്തിവരുന്നതിനിടെയാണ് ലാല്‍ ചിത്രത്തിലേക്ക് ഓഫര്‍ വന്നത്. ഗുജറാത്തിലെ സൂററ്റില്‍നിന്ന് വന്ന തെന്നിന്ത്യന്‍ പ്രേക്ഷകരുടെ സ്വപ്നറാണിയായ നമിതയ്ക്ക് ആറടിയിലധികം ഉയരമുണ്ടായിരുന്നെങ്കിലും ആകര്‍ഷകമായ ശരീരവടിവ് പ്രേക്ഷകര്‍ക്ക് ഹരമായിരുന്നു. അഭിനയത്തേക്കാള്‍ ഉപരി ഗ്ലാമര്‍ തന്നെയായിരുന്നു നമിതയെ ജനപ്രിയയാക്കിയത്. എന്നാല്‍ സ്ലിമ്മായാല്‍ ആകാരവടിവ് കൂടുതല്‍ മെച്ചമാകുമെന്ന് ട്രെയ്‌നര്‍ പറഞ്ഞതോടെ താരം വഴങ്ങുകയായിരുന്നു.
ക്രമാതീതമായ ശരീരവണ്ണം മൂലം ആരാധനയോടെ നോക്കിയിരുന്നവര്‍ അസഹ്യതയോടെ നമിതയെ നോക്കി തുടങ്ങി. നമിതയ്ക്കും അത് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. തൂക്കം കുറച്ച് സുന്ദരിയാകുവാന്‍ പലരും പല മാര്‍ഗ്ഗങ്ങളും പറഞ്ഞുകൊടുത്തു. ഭക്ഷണം കുറച്ച്, എക്‌സര്‍സൈസ് ചെയ്തു. ജിമ്മില്‍ പോയി പലവിധ മരുന്നുകളും ചെയ്തു. അതിലൊന്നും ഫലം കാണാതെ വന്നപ്പോള്‍ നമിതയ്ക്ക് വലിയ നിരാശയും നഷ്ടബോധവും ഉണ്ടായി. ഇതുമൂലം നമിതയുടെ മാനേജരായ ജോണിനും വലിയ തലവേദനയായി.
ഒടുവില്‍ ട്രീറ്റ്‌മെന്റിലൂടെ തൂക്കം കുറക്കാമെന്ന തീരുമാനത്തില്‍ എത്തി നമിത. ട്രീറ്റ്‌മെന്റ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ 18 കിലോതൂക്കം കുറഞ്ഞുവെന്നാണ് നമിത പറയുന്നത്. എന്തായാലും ചീര്‍ത്തുതടിച്ച ശരീരത്തില്‍ നിന്നും ഇപ്പോള്‍ പഴയ ഗ്ലാമര്‍ നമിതയാകുവാന്‍ നമിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആരാധകരില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചിരുന്ന നമിതയിപ്പോള്‍ ഗ്ലാമര്‍ഡ്രെസ്സില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ വീണ്ടും തിരിച്ചുവന്ന് തന്റെ സ്ഥാനം വീണ്ടെടുക്കുമെന്നാണ് നമിത ഉറപ്പുനല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha