പ്രക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മോഹന്‍ലാലില്‍ നിന്ന് ഉണ്ടാകുന്നില്ല

മോഹന്‍ലാലിന്റെ ആരാധകരെന്ന് പറയുന്നത് മുതിര്‍ന്നവരും വൃദ്ധജനങ്ങളും മാത്രമല്ല കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നതാണ്. അവരെല്ലാം ലാലിനെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. ലാലിന് പ്രായമായി എന്നുപറയുന്ന ഇന്നത്തെ ന്യൂജനറേഷന്‍ തലമുറക്കാര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ലാലില്‍നിന്ന് ഉണ്ടാകുന്നില്ലെന്ന് സംവിധായകന്‍ സിദ്ധിഖ് കുറ്റപ്പെടുത്തുന്നു. അതാണ് അതൃപ്തിക്ക് കാരണം. അതല്ലാതെ ലാലിനെ ആര്‍ക്കും ഒഴിവാക്കാനാവില്ല. തള്ളിക്കളയാനും പറ്റില്ല. ലാലായിട്ട് എന്ന് അഭിനയം വേണ്ട എന്നുപറയുന്നുവോ അത്രയും കാലം അദ്ദേഹം ഇവിടെ തുടര്‍ന്നുകൊണ്ടേയിരിക്കും. അതാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറും.
മോഹന്‍ലാല്‍ ഒച്ചയെടുക്കുന്നത് കണ്ടിട്ടേയില്ലെന്ന് സിദ്ധിഖ് പറഞ്ഞു. അഥവാ ഷൗട്ട് ചെയ്താല്‍പോലും സാധാരണശബ്ദത്തെക്കാള്‍ കനം താഴ്ത്തിയേ സംസാരിക്കാറുള്ളൂ. അതുപോലെ ഏതെങ്കിലും പ്രയാസമുണ്ടാക്കുന്ന വിഷയങ്ങള്‍ നേരിടേണ്ടി വന്നാലും ലാല്‍ വളരെ പെട്ടെന്ന് അതില്‍നിന്നും മോചിതനാകും. ഇനി അദ്ദേഹത്തെ സന്തോഷപ്പെടുത്തുന്ന ഒരു സംഗതിയാകട്ടെ. അതിലും അഭിരമിച്ചുനടക്കുന്നത് കണ്ടിട്ടില്ല. അതായത് സ്വന്തം ഇമോഷന്‍സിനെപ്പോലും സ്വയം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. അതുതന്നെയാണ് ലാല്‍ എന്ന ആക്ടറുടെ അഭിനയമികവ്.
ലേഡീസ്&ജെന്റില്‍മാനിലെ ലാലിന്റെ ക്യാരക്ടറൈസേഷന്‍ ഗംഭീരമാണ്. അത് ലാലിനെകൊണ്ടല്ലാതെ മറ്റാര്‍ക്കും ചെയ്യാനുമാകില്ല. ജീവിതത്തില്‍ ഒരു അച്ചടക്കവുമില്ലാത്ത ഒരാള്‍. മുഴുകുടിയന്‍. പക്ഷേ അയാള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രേരകശക്തിയാവുകയാണ്. അയാള്‍ വേദാന്തങ്ങളൊന്നുമല്ല പറയുന്നത്. കൊച്ചുകൊച്ചുകാര്യങ്ങളാണ്. പക്ഷേ അത് മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. അഭിനയത്തിന്റെ രണ്ട് എക്‌സ്ട്രീംസ് ആണത്. അത് ലാല്‍ ഏറ്റവും മനോഹരമാക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha