തൃഷ നോണ്‍വെജാണ്

തനിക്ക് വെജിറ്റേറിയനേക്കാള്‍ കൂടുതലിഷ്ടം നോണ്‍ വെജിറ്റേറിയനാണെന്ന് നടി തൃഷ. വീട്ടിലുണ്ടാക്കുന്ന നോണ്‍ വെജ്ജ് കഴിക്കാനാണ് ഇഷ്ടം. ഹോട്ടലുകളിലെ നോണ്‍ വെജ്ജ് അത്ര താല്‍പര്യമില്ല. വീട്ടില്‍ അമ്മയും മറ്റും ഉണ്ടാക്കുന്ന ആഹാരത്തിന്റെ തൃപ്തി വേറെയാണ്. അമേരിക്കയില്‍ വെച്ച് കഴിച്ച സിസ്‌ലര്‍ എന്ന ഫുഡ് ഒരിക്കലും മറക്കാനാവില്ല. എന്റെ അടുത്ത സുഹൃത്താണ് അതെനിക്ക് വാങ്ങിത്തന്നത്. വീട്ടില്‍ അമ്മ ഉണ്ടാക്കിത്തന്ന ബിരിയാണിയുടെ അത്ര രുചി ഒരു ആഹാരത്തിനും ലഭിക്കില്ല.
നല്ല മീന്‍കറി ഉണ്ടാക്കാന്‍ എനിക്കറിയാം. മറ്റ് പല വിഭവങ്ങളും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. വിദേശത്തുള്ള പലതും പരീക്ഷിച്ച് നോക്കാറുണ്ട്. ഷൂട്ടിംഗിന്റെ ഇടവേളകളിലും മറ്റും ഇതാണ് പ്രധാന പരിപാടി. തമിഴ്‌നാട്ടില്‍ പൊതുവേ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കാണ് പ്രാധാന്യം. അതും പരീക്ഷിച്ച് നോക്കാറുണ്ട്. തൈര്‌സാദം, പലതരം ദോശകള്‍ എന്നിവ. അടുത്തിടെ ചൈനയില്‍ പോയപ്പോള്‍ പലതരം ദോശകളുള്ള ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ കയറി.
കേരളത്തിലെ പലതരം മീന്‍ വിഭവങ്ങള്‍ കഴിച്ചിട്ടുണ്ട്. അത്രയും സ്വാദ് മറ്റെങ്ങുനിന്നും ലഭിച്ചിട്ടില്ല. കൊഞ്ചും കണവയും കരമീനും ഏറെ ഇഷ്ടമാണ്. ചെന്നൈയിലുള്ള മലയാളി റസ്റ്റോറന്റുകളില്‍ നിന്ന് അവ വാങ്ങി കഴിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha