നന്നാവാന്‍ തീരുമാനിച്ചു… പ്രേരകമായത് ലാലേട്ടന്‍

ജനപ്രിയ നായകന്‍ എന്ന വിശേഷണം കൈവിട്ടു പോകുമോ എന്നാണ് ദിലീപിന്റെ പേടി. സൂപ്പര്‍ സ്റ്റാറുകളെപ്പോലും വെല്ലി തുടര്‍ച്ചയായി വിജയം കൊയ്ത നടനാണ് ദിലീപ്. അങ്ങനെ പഞ്ചാബി ഹൗസ് മുതല്‍ ദിലീപിന് ജനപ്രിയ നായകന്‍ എന്ന പേരും ലഭിച്ചു. പിന്നെ സ്വന്തം ചിത്രങ്ങളിലെ തുടക്കത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് എന്ന ടൈറ്റിലും ചേര്‍ത്തു.
തുടര്‍ച്ചയായ വിജയങ്ങള്‍ ദിലീപില്‍ ഒരുപാട് മാറ്റം വരുത്തി. കഥ കേള്‍പ്പിക്കാനായി സംവിധായകരെ വെറുതേ നടത്തിക്കുക ഒരു പതിവായി. മുതിര്‍ന്ന സംവിധായകരെ പലരേയും അവഗണിക്കുകയും ചെയ്തു. അങ്ങനെ ദിലീപിന്റെ ഡേറ്റ് ചോദിച്ച് വരുന്ന സംവിധായകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നു.
എന്നാല്‍ പിന്നീടങ്ങോട് കൊട്ടിഘോഷിച്ച ജനപ്രിയ നായകന്റെ പല ചിത്രങ്ങളും കാണാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല. ഇതോടെ ദിലീപ് തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമം തുടങ്ങി. ആരേയും പിണക്കാതെ വേണ്ടത് നേടാനുള്ള ശ്രമമായി. ഇതില്‍ ദിലീപിന് പ്രേരകമായത് മോഹന്‍ലാലാണ്. സൂപ്പര്‍താര പദവിയില്‍ ലാലെത്തിയപ്പോള്‍ മുതല്‍ ഡേറ്റ് ചോദിച്ച് സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും തിരക്കായിരുന്നു. പക്ഷെ ആരേയും ലാല്‍ പിണക്കില്ല. ഡേറ്റ് ചോദിക്കുന്നവരോട് ഒരു ചിരിമാത്രം. അറുത്തുമുറിച്ച് പറ്റില്ലെന്ന് പറയില്ല. എന്നാല്‍ ഇഷ്ടം തോന്നുന്നവരോട് മാത്രമേ യെസ് പറയൂ. അത് കഥ പറയാന്‍ വരുന്നവര്‍ക്ക് വലിയ ഓര്‍മ്മയുമാകും. ഡേറ്റ് ചോദിക്കാനെത്തുന്നവരെല്ലാം ലാലിന്റെ ഈ പ്രകൃതം അറിയാവുന്നതിനാല്‍ കള്ളചിരി കണ്ടാല്‍ കാര്യം നടക്കില്ലെന്ന് മനസ്സിലാക്കി മടങ്ങും.
ലാലേട്ടന്റെ ഈ സ്വഭാവം ദിലീപിന് പണ്ടേ അറിയാം. അങ്ങനെയാണ് ലാലേട്ടനെ അനുകരിക്കാന്‍ ദിലീപ് തയ്യാറായത്. അവസാനം ഇക്കാര്യത്തില്‍ ലാലേട്ടനെപ്പോലും ദിലീപ് കടത്തി വെട്ടി. ദിലീപിന്റെ ചിരിയില്‍ പോലും വരുന്നവന് അനിഷ്ടം മനസ്സിലാകില്ല.
ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച ആര്‍ സുകുമാരന്‍ ദിലീപിന്റെ അടുത്ത് കഥ പറയാന്‍ അടുത്തിടെ പോകുകയുണ്ടായി. പാദമുദ്രയും രാജശില്‍പിയിലും മോഹന്‍ലാല്‍ എന്ന നടന്റെ എല്ലാ മികവും സമര്‍ത്ഥമായി ഉപയോഗിച്ച സംവിധായകന്‍ കൂടിയാണ്. അടുത്ത ചിത്രത്തില്‍ ദിലീപിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇതിനായി തിരക്കഥയും തയ്യാര്‍. എന്നാല്‍ നടന്‍ മാത്രം ഒന്നും പറയുന്നില്ല. ഒരു ചിരിമാത്രം. ഇതിന്റെ അര്‍ത്ഥം ആര്‍ക്കും മനസ്സിലാകുന്നുമില്ല. പെട്ടെന്നാണ് മോഹന്‍ലാലിനെ ഓര്‍മ്മ വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha