തടുക്കാന്‍ മറന്നു; ഫൈറ്റിനിടേ ഫഹദിന് പരുക്ക്

ചിത്രീകരണത്തിനിടയില്‍ നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
കാലിനാണ് പരുക്കേറ്റത്. ചിത്രത്തിലെ സഹതാരമായ സുജിത്ത് അബദ്ധവശാല്‍ ഫഹദിന്റെ കാലില്‍ അടിക്കുകയായിരുന്നു. വേദനയുണ്ടായിട്ടും ഫഹദ് ഷൂട്ടിങ് തുടര്‍ന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫഹദിനെ ആശുപത്രില്‍ കൊണ്ടുപോകുകയും ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തെ വിശ്രമം പറയുകയും ചെയ്തു. എന്നാല്‍ ഷെഡ്യൂള്‍ തിരക്ക് കാരണം ഫഹദ് അതിന് തയാറായില്ല.
ഇടുക്കി ചെറുതോണിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha