താരങ്ങള്‍ക്ക് വൃത്തിയില്ല; മുന്‍സിപ്പാലിറ്റി കേസെടുത്തു

താരങ്ങളുടെ വൃത്തി സിനിമയില്‍ മാത്രം മതിയോ? ജീവിക്കുന്ന ചുറ്റു പാടിലും വേണ്ടേ? ചോദിക്കുന്നത് മറ്റാരുമല്ല മുംബൈ മുനിസിപ്പാലിറ്റി. ബംഗ്ലാവിലും പരിസരത്തും കൊതുകുകള്‍ കൂടിയതോടെ താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കൊതുകുവളര്‍ച്ച തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് കാണിച്ചാണ് ബിഎംസി ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അനില്‍ കപൂര്‍, ജൂഹി ചൗള, ഗജേന്ദ്ര എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ വീടുകളില്‍ ബിഎംസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
അമിതാഭ് ബച്ചന്‍, ഷബാന ആസ്മി എന്നിവരുടെ വീട്ടിലും ബി എം സി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇവരുടെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയില്‍ ബിഎംസി തൃപ്തരാണ്. ഡല്‍ഹിയിലും സമാനമായ പരിശോധനകള്‍ നടക്കുന്നുണ്ട്. സെപ്തംബര്‍ 23 വരെ ദില്ലിയില്‍ മൂവായി രത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha