പ്രണയവിവാഹം തകര്‍ന്ന മാതു മീനയായി കുട്ടികളോടൊപ്പം ന്യൂയോര്‍ക്കില്‍

ഒരുകാലത്ത് നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടികളെ സിനിമയില്‍ മലയാളി കണ്ടിരുന്നത് മാതുവിലൂടെയായിരുന്നു. 15 വര്‍ഷം മുമ്പ് സിനിമയോട് വിടപറഞ്ഞ മാതുവിന്റെ നിഷ്‌കളങ്കതയും കുട്ടിത്തവും ഇന്നും മലയാളിയുടെ മനസില്‍മായാതെ നില്‍ക്കുന്നുണ്ട്. ഇഷ്ടപെട്ടവനെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് മാതു സിനിമാഭിനയം നിര്‍ത്തിയത്. ചെന്നൈയില്‍ ജനിച്ച് മലയാളത്തിന്റെ മാതുവായി മാറിയ മീന പ്രണയിച്ചയാളെ കെട്ടാനായി മതം മാറിവിവാഹ ശേഷം ന്യൂയോര്‍ക്കില്‍ സ്ഥിര താമസമാക്കുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും ആ ബന്ധം അധികനാള്‍ മുന്നോട്ടു കൊണ്ടു പോവാന്‍ മാതുവിനായില്ല. കല്ലുകടി നേരിട്ടു തുടങ്ങിയതോടെ ആ ബന്ധം വേണ്ടെന്നു വയ്ക്കുകയായിരുന്നു.12 വയസ്സുകാരിയായ ജയ്മിയും 9 വയസ്സുകാരന്‍ ലൂക്കുമാണ് ഇന്ന് മാതുവിന്റെ ജീവിതം.
മാതുവിനൊപ്പം ഇപ്പോള്‍ അച്ഛനും അമ്മയും മാത്രമേയുള്ളു. അമരം സിനിമയ്ക്ക് ശേഷമമാണ് താരം ക്രിസ്തു മതം സ്വീകരിക്കുന്നത്. അതിനു ശേഷം അവര്‍ മീന എന്ന പേരു സ്വീകരിക്കുകയായിരുന്നു. അതിനു ശേഷമായിരുന്നു വിവാഹം. ഇപ്പോഴും മാതു ക്രിസ്തു മത വിശ്വാസിയാണ്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുന്ന മാതു സമയം കിട്ടിയാല്‍ സിനിമയിലേക്ക് തിരിച്ച് വരുമെന്നും പറയുന്നു.
ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടര്‍ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ മധു യുറേക്ക ഫോബ്‌സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു. കന്നട സിനിമയിലാണ് ആദ്യ കാലങ്ങളില്‍ അവര്‍ ബാലതാരമായി തിളങ്ങിയത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിന്റെ സ്വന്തമാവുന്നത്.
കുട്ടേട്ടന്‍, അമരം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ മകളായി. മോഹന്‍ലാലിനൊപ്പം സദയം എന്ന ചിത്രത്തിലും അഭിനയിച്ചു.കൂടാതെ തുടര്‍ക്കഥ, സവിധം,ആയുഷ്‌കാലം, ഏകലവ്യന്‍, തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമരത്തിലെ മമ്മൂട്ടിയുടെ മകളായ രാധയെന്ന മുത്ത് മലയാളികളുടെ മുത്തായി ഇന്നും ജീവിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha