ധന്യാമേരി വര്‍ഗീസ് മടങ്ങിവരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ധന്യാമേരി വര്‍ഗീസ് ക്യാമറയ്ക്ക് മുന്നിലെത്തുന്നു. തലപ്പാവ് എന്ന ചിത്രത്തിലൂടെ നായികയായ ധന്യ വിവാഹ ശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു. പക്ഷെ, പോകാന്‍ പറ്റിയില്ല. ആ സിനിമ ചെയ്തിരുന്നെങ്കില്‍ തന്റെ കരിയര്‍ മാറിയിരുന്നേനെ എന്ന് താരം പറഞ്ഞു. പാലേരിമാണിക്യം എന്ന നോവല്‍ വായിച്ചപ്പോള്‍ തലപ്പാവിലെ കഥാപാത്രവുമായി സാമ്യമുള്ളതായി തോന്നി. അതുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് ധന്യ പറഞ്ഞു.
താനും ജോണും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. ഒരു സ്റ്റേജ് ഷോയില്‍ വെച്ചാണ് പരിചയപ്പെട്ടാണ്. അതില്‍ കൊറിയോഗ്രാഫി ചെയ്തത് ജോണായിരുന്നു. ഇപ്പോള്‍ ജോണുമൊത്താണ് പുതിയ പടം ചെയ്യുന്നത്. മനോജ് നാരായണനാണ് സംവിധായകന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പ്രണയത്തിലും ദ്രോണയിലുമാണ് ഇരുവര്‍ക്കും അഭിനയിച്ചത്.
സിനിമയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ഭാവന, ജ്യോതിര്‍മയി, ഭാമ അങ്ങനെ പലരും. ഒരിക്കല്‍ ഞാനും നിവിന്‍പോളിയും ഒരുമിച്ചുള്ള സിനിമ കമ്മിറ്റ് ചെയ്തിരുന്നു. പക്ഷെ, അത് നടന്നില്ല. അത് കഴിഞ്ഞാണ് തട്ടത്തിന്‍ മറയത്ത് വരുന്നതും നിവിന്‍ സ്റ്റാറാകുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha