Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സ്ത്രീ തന്നെ എല്ലായിടത്തും ഇരയാവണമെന്നുണ്ടോ? പുരുഷൻ എന്തുകൊണ്ട് ഇരയാക്കപ്പെട്ടൂട? സ്ത്രീക്ക് നിയമം നൽകുന്ന ആനുകൂല്യം പുരുഷനെ നശിപ്പിക്കാൻ സ്ത്രീ ഉപയോഗിച്ചാൽ അവിടെ ഇരയാക്കപ്പെടുന്നത് പുരുഷനല്ലേ? ഈ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവർ മീനുകളും അതിജീവിതകൾ ഇരകളുമാണ്... ആദ്യമായി ആ തുറന്ന് പറച്ചിൽ നടത്തി സംവിധായകൻ അഖിൽ മാരാർ

10 AUGUST 2022 11:59 AM IST
മലയാളി വാര്‍ത്ത

അതിജീവിക്കാൻ പാടുപെടുന്നത് നടൻ ദിലീപ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകൻ അഖിൽ മാരാർ ആദ്യ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വന്ന ശേഷം പ്രതികരിക്കുകയായിരുന്നു അഖിൽ. നഷ്ടപെട്ടത് അയാൾക്ക് മാത്രമാണെന്നും ദിലീപ് തിരിച്ചുവരാതിരിക്കാനാണ് ഈ കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും അന്ന് അഖിൽ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മാത്രമല്ല വിജയ് ബാബു കേസിലും അതിജീവിതകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് കടുത്ത വിമർശനം അഖിൽ മാരാറിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നും ദിലീപിനും വിജയ് ബാബുവിനും ഒപ്പം നിൽക്കുന്നതെന്നും തുറന്ന് പറയുകയാണ് സംവിധായകൻ അഖിൽ

അഖിൽ മാരാറുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

സ്ത്രീ തന്നെ എല്ലായിടത്തും ഇരയാവണമെന്നുണ്ടോ? പുരുഷൻ എന്തുകൊണ്ട് ഇരയാക്കപ്പെട്ടൂട? സ്ത്രീക്ക് നിയമം നൽകുന്ന ആനുകൂല്യം പുരുഷനെ നശിപ്പിക്കാൻ സ്ത്രീ ഉപയോഗിച്ചാൽ അവിടെ ഇരയാക്കപ്പെടുന്നത് പുരുഷനല്ലേ? വിജയ് ബാബു കേസിലൊക്കെ നാളെ ആർക്ക് നീതി ലഭിക്കുമെന്ന് എനിക്ക് അറിയാം. അതിന്റെ ചെറിയ സൂചനയല്ലേ ഹൈക്കോടതി ഉൾപ്പെടെ പറഞ്ഞത്. ഉഭയസമ്മത പ്രകാരം ബന്ധപ്പെടുകയും പിന്നീട് അത് പീഡനമാക്കി മാറ്റുകയും ചെയ്യുന്ന സംഭവങ്ങൾ പോലീസ് വാഗ്ദാന ലംഘനമായി കാണണമെന്നാണ് കോടതി പറഞ്ഞത്'. 'വാളയാർ കേസിലും ദില്ലി കേസിലുമെല്ലാം പെൺകുട്ടികളുടെ ഭാഗത്ത് നിന്ന് ശക്തമായി സംസാരിച്ച വ്യക്തിയാണ് താൻ. സിനിമ മേഖലയിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ടികളുടെ കണക്കും അതിലെല്ലാം അവർക്ക് വേണ്ടി വാദിക്കാനും തുടങ്ങിയാൽ അതിന് മാത്രമേ നമ്മുക്ക് സമയം കാണുകയുള്ളൂ. മാധ്യമങ്ങൾക്ക് വേണ്ടത് റേറ്റിംഗ് ആണ്'. വിജയ് ബാബു വിഷയം ദിലീപ് വിഷയം പോലെ ആളികത്താതത് ഇരുവരും സിനിമാ മേഖലയിൽ ഒരു പോലെ സ്വാധീനം ഉള്ളവരല്ല എന്നതാണ്. ദിലീപിന് സിനിമയിൽ വലിയൊരു ഗ്രാവിറ്റി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അതുപോലൊരു ഗ്രാവിറ്റിയുണ്ട്. ഒരു കുടുംബം തകർത്തിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ട് വേറൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്തൊരു ക്രൂരൻ, ഇതാണ് ദിലീപിനെതിരെ വന്ന വിശേഷണം'. നടി ആക്രമിക്കപ്പെട്ട സംഭവം ഒരു തിരക്കഥ പോലെ സിനിമ പോലെ നോക്കി കാണുമ്പോൾ പലതും എന്റെ യുക്തിക്ക് നിരക്കുന്നില്ല. ഇതുപോലെ താൻ എതിർത്ത വിഷയമാണ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഒരു പെൺകുട്ടി മുറിച്ച് കളഞ്ഞത്. അന്ന് മുഖ്യമന്ത്രി ആ പെൺകുട്ടിയെ ധീര വനിത എന്നാണ് വിശേഷിപ്പിച്ചത്.

വിഷയത്തിൽ ഞാൻ സ്വാമിക്കൊപ്പമാണ് നിന്നത്. അന്ന് തലകുത്തി നിന്ന് ആലോചിച്ചിട്ടും എനിക്ക് ആ വിഷയത്തിൽ ഉത്തരം കിട്ടിയില്ല. ആ സ്വാമിയെ ട്രാപ്പ് ചെയ്തിട്ട് അല്ലേങ്കിൽ അയാൾക്കൊപ്പം സെക്സിന് വഴങ്ങിയിട്ട് അയാളുടെ ലിംഗം മുറിച്ചതാവും .അങ്ങനെ വന്നാൽ പെൺകുട്ടിയാണ് തെറ്റുകാരി'. 'വിജയ് ബാബു വിഷയത്തിൽ ഈ പ്രശ്നം ആരംഭിച്ച് കഴിഞ്ഞതിന് ശേഷം വിജയ് ബാബുവിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പെൺകുട്ടി പങ്കെടുത്തിട്ടുണ്ട്. അതെങ്ങനെ സാധിക്കും?. ഒരു പെൺകുട്ടിയെ ഒരാൾ ഇഷ്ടമല്ലാതെ തൊട്ടാൽ പോലും ആ പെൺകുട്ടി അതിനോട് പ്രതികരിക്കും. ആ പെൺകുട്ടിയെ മാനസികമായി മുറിലേൽപ്പിച്ചാൽ ആ രാത്രി കിടന്ന് ഉറങ്ങാൻ അവൾക്ക് സാധിക്കില്ല.പ്രത്യേകിച്ച് അവൾ ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നാണ് ഈ പെരമാറ്റം ഉണ്ടാകുന്നതെങ്കിൽ'. 'അവളുടെ പെരുമാറ്റത്തിലും മുഖത്തുമെല്ലാം അതുണ്ടാകും. അവൾക്ക് ചുറ്റുമുള്ള ആളുകൾക്ക് മുഴുവൻ അത് മനസിലാക്കാനും സാധിക്കും.

എന്നാൽ ഇവിടെ തന്നെ വേദനിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി അതേ ആളുടെ സ്ഥാപനത്തിന്റെ പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുത്തു എന്ന് പറയുന്നത് അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്താണ് തനിക്ക് വ്യാഖ്യാനിക്കാൻ കഴിയുന്നത്'. 'ഇരയെന്ന് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്ത് മീൻ പിടിക്കാൻ പോയപ്പോളാണ്. ഞാൻ ഇട്ടുകൊടുത്ത ഇരയിൽ മീൻ കൊത്തും. ഇരയുടെ വലിപ്പം അനുസരിച്ച് ഫിലോപ്പി മുതൽ സ്രാലവിനെ വരെ നമ്മുക്ക് ലഭിക്കും.പലപ്പോഴും ഇരകൾ മറ്റൊരു മീനിനെ കുടുക്കാൻ വേണ്ടി ഉപയോഗിച്ചതായാണ് താൻ കണ്ടിട്ടുള്ളത്', അഖിൽ മാരാർ പറഞ്ഞു. വർഷങ്ങളായി നടി നിത്യ മേനോനെ സന്തോഷ് വർക്കിയെന്ന ആൾ ശല്യം ചെയ്ത സംഭവത്തിൽ നടത്തിയ പ്രതികരണത്തെ കുറിച്ചും അഖിൽ അഭിമുഖത്തിൽ വിശദീകരിച്ചു. സന്തോഷിന്റെ പ്രണയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു അഖിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടത്. എന്നാൽ തനിക്ക് സന്തോഷ് വർക്കി എന്ന വ്യക്തിയെ നേരിട്ട് അറിയില്ലെന്നും അയാൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യത്തെ കണ്ണും പൂട്ടി പിന്തുണയ്ക്കുകയല്ല ചെയ്യുന്നതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഖിൽപറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends