ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി അപര്‍ണ ബാലമുരളി

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി അപര്‍ണ ബാലമുരളി. ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വൈറല്‍ ചിത്രമടക്കം പങ്കുവച്ചാണ് അപര്‍ണ പിന്തുണ അറിയിച്ചത്. ഇന്‍സ്റ്രാഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നമ്മുടെ ചാമ്പ്യന്‍മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചു. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഹാഷ്ടാഗും അപര്‍ണ സ്‌റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്ന ഇന്നലെ ജന്തര്‍ മന്ദറില്‍ സമരം നടത്തിവന്ന വനിതാ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിച്ചു. . ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ജന്തര്‍ മന്ദറില്‍ സംഘര്‍ഷം രൂപപ്പെട്ടത്. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റിന് മുന്നില്‍ വനിത മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച താരങ്ങളെ പൊലീസ് തടഞ്ഞതോടെ തര്‍ക്കമായി. പൊലീസ് ബലംപ്രയോഗിച്ച് താരങ്ങളെ കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചു.കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തി മാധ്യമപ്രവര്‍ത്തകരെ മാറ്റിയ ശേഷം സമരപന്തല്‍ പൊലീസ് പൊളിച്ചു. മുഴുവന്‍ സാധനങ്ങളും കൊണ്ടുപോയി.ഐക്യദാര്‍ഢ്യമര്‍പ്പിച്ചെത്തിയ കര്‍ഷകരെയും, വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരെയും കസ്റ്റഡിയിലെടുത്ത് മാറ്റി. ഡല്‍ഹി പൊലീസിന്റെയും, കേന്ദ്ര സേനയുടെയും വന്‍സന്നാഹമായിരുന്നു ജന്തര്‍ മന്ദറില്‍. കര്‍ഷകരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിച്ച് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ വാഹന പരിശോധന നടന്നു. കര്‍ഷകരുടെ വാഹനങ്ങള്‍ പൊലീസ് തിരിച്ചുവിട്ടെന്ന് ആരോപണമുണ്ട്.
https://www.facebook.com/Malayalivartha