മകൾക്കൊപ്പം താനും മരിച്ചു:- ഇനി താൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകൾക്ക് വേണ്ടി ആയിരിക്കും... മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രതികരിച്ച് വിജയ് ആന്റണി

മരിക്കുന്നതിന് മുമ്പ് വിജയ് ആന്റണിയുടെ മകൾ മീര എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മീരയുടെ അപ്രതീക്ഷിത മരണത്തിൽ പല വാർത്തകളും പുറത്ത് വരുമ്പോൾ ആദ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതിയത്. തന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകും. ജീവിതത്തിൽ ഇനി താൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകൾക്കു വേണ്ടിയായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു. എന്നായിരുന്നു വിജയ് ആന്റണിയുടെ വാക്കുകൾ.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ വികാര നിർഭര രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു,” എന്നു പറഞ്ഞ് 'അമ്മ ഫാത്തിമ ആന്റണി പൊട്ടിക്കരഞ്ഞ് തളർന്നു വീണു.
ഇത് കണ്ടുനിന്നവരുടെ മനസിലും വേദന ഉളവാക്കുന്നതായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെടുത്തത്. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും, ഇങ്ങനെ പോകുന്ന വരികളിലൂടെ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ഇതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന പശ്ചാത്തലം പരിഗണിച്ച് ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു 16 വയസുകാരിയായ മീര. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി ആയിരുന്നു.
മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. എന്നാൽ സുഹൃത്തുക്കളും അധ്യാപകരും ഇത് നിഷേധിക്കുന്നുണ്ട്. മീര ആത്മഹത്യ ചെയ്ത വാർത്ത തങ്ങളെ ഞെട്ടിച്ചു. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടായതിന്റെ ലക്ഷണമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞങ്ങൾ അവളെ പരമാവധി ആശ്വസിപ്പിക്കുമായിരുന്നു.
പക്ഷേ ഞങ്ങളെയെല്ലാം കരയിപ്പിച്ച് അവൾ പോയി എന്നായിരുന്നു കൂട്ടുകാർ പറഞ്ഞത്. തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറാ കണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു വിജയ് ആന്‍റണി. അനിരുദ്ധ് രവിചന്ദർ, കീർത്തി സുരേഷ്, വിശാൽ, ലോകേഷ് കനകരാജ് തുടങ്ങി നിരവധി തമിഴ് സിനിമാ താരങ്ങളും സംവിധായകരും മീരയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി.
https://www.facebook.com/Malayalivartha