Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുറത്തുപോകുമ്പോള്‍ കുട്ടികളെ കാണാതെ പോകരുത്... പെട്ടെന്ന് തിരിച്ചുവരാമെന്ന് ഉറപ്പു കൊടുത്തു കൊണ്ട് അവര്‍ക്കു മുന്നിലൂടെ തന്നെ പോകണം

20 DECEMBER 2023 12:09 AM IST
മലയാളി വാര്‍ത്ത

അഭിനേത്രിയും അവതാരകയും എന്നതിനപ്പുറം എഴുത്തുകാരിയും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ് അശ്വതി ശ്രീകാന്ത്. അമ്മയായതിന് ശേഷം മക്കളെ വളര്‍ത്തുന്നതിനെ കുറിച്ചുള്ള വീഡിയോകളും അശ്വതി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വീട്ടില്‍ കുട്ടികളുള്ളപ്പോള്‍ അമ്മമാര്‍ അവരെ കൂട്ടാതെ പുറത്തുപോകുന്നതിനെ കുറിച്ച് പറയുകയാണ് താരം.

വീട്ടില്‍ നിന്ന് ജോലിക്കോ അത്യാവശ്യകാര്യങ്ങള്‍ക്കോ പുറത്തേക്ക് പോകേണ്ടി വരുമ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. കുഞ്ഞുങ്ങളുടെ പിണക്കവും വഴക്കും കരച്ചിലും വീടു വിട്ടിറങ്ങാന്‍ മടിയായതുകൊണ്ട് അവരെ തത്കാലത്തേക്ക് ഒന്നു മാറ്റിനിര്‍ത്താന്‍ വീട്ടിലെ മറ്റ് അംഗങ്ങളോട് പല മാതാപിതാക്കളും ആവശ്യപ്പെടാറുണ്ട്. ഇപ്പോഴും പല വീടുകളിലെയും പതിവു കാഴ്ചയാണിത്. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും അത് അവരില്‍ അരക്ഷിതബോധം വര്‍ധിപ്പിക്കുമെന്നും തിരിച്ചു വരുമെന്ന് കുട്ടികള്‍ക്ക് ഉറപ്പു കൊടുത്തു കൊണ്ട് അവര്‍ക്കു മുന്നിലൂടെ തന്നെ പോകാനാണ് അശ്വതി പറയുന്നത്.

വീട്ടില്‍ നിന്നും പോകാന്‍ ഇറങ്ങിയ അശ്വതിയ്ക്ക് മുന്നെ, ഇളയമകള്‍ കമല ഇറങ്ങി ഓടി ഡോറിന് അടുത്ത് പോയി നിന്നു. അമ്മ പോകേണ്ട എന്ന ലൈനില്‍. 'അമ്മയ്ക്ക് ജോലിയ്ക്ക് പോകണം, പെട്ടന്ന് തിരിച്ചുവരാം, ഇന്നും കൂടെ പോയിക്കോട്ടെ' എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് സമ്മതിച്ചു. ഇത്തിരി നേരം പോയിട്ട് വാ എന്ന് പറഞ്ഞു. കുഞ്ഞിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നതാണ് അശ്വതി പങ്കുവച്ച വീഡിയോയിലെ കാഴ്ച.

എന്നാല്‍ മൂത്ത മകള്‍ പദ്മയുടെ കാര്യത്തില്‍ ഇത് തനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, അത് അവളെ ഇന്‍സെക്യുര്‍ ആക്കി എന്ന് അശ്വതി പറയുന്നു. 'ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്.

അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും''''സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ കൂടുതല്‍ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള്‍ കൂടുതല്‍ ഒട്ടിപ്പിടിച്ചുവെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends