Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റര്‍വ്യൂ കണ്ടതോടെ അയാളോട് വെറുപ്പായി.. അയാള്‍ സുഖമായി ജീവിക്കുന്നു! ഒരു മോള്‍ ആണെന്ന കാര്യം കൂടി നോക്കാതെ സമൂഹത്തിലെ ആളുകള്‍ക്ക് മുന്നില്‍ പിച്ചി ചീന്താന്‍ ഇട്ടു കൊടുക്കുകയാണ്... അഭിരാമിയോട് ആരാധകര്‍

22 DECEMBER 2023 01:16 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടൻ ബാല തന്റെ ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള ബന്ധം പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും തങ്ങളെ കടന്നാക്രമിക്കുന്ന ബാലയ്‌ക്കെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും രംഗത്ത് വന്നിരിക്കുകയാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനും ആവേശത്തിനും വേണ്ടി അവരെ ആത്മഹത്യ ശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുതെന്നാണ് അഭിരാമി പറയുന്നത്. എന്നാല്‍ അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ധൈര്യമായിട്ടിരിക്കു, ഞങ്ങളെല്ലാം ഉണ്ട് കൂടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങി അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണ നല്‍കുന്ന നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. നിങ്ങള്‍ ഇത് കണ്ടു തളരരുത്, ബാലയുടെ ഇന്റര്‍വ്യൂ കണ്ടതോടെ അയാളോട് വെറുപ്പായി.

അയാള്‍ സുഖമായി ജീവിക്കുന്നു. തനിക്ക് ഒരു മോള്‍ ആണെന്ന കാര്യം കൂടി നോക്കാതെ സമൂഹത്തിലെ ആളുകള്‍ക്ക് മുന്നില്‍ പിച്ചി ചീന്താന്‍ ഇട്ടു കൊടുക്കുകയാണ്. കര്‍മ്മ എന്നതുണ്ടേല്‍ അയാള്‍ അനുഭവിക്കാതെ പോവില്ല. ചേച്ചിക്കും അമ്മയ്ക്കും കുഞ്ഞിനും ധൈര്യം കൊടുക്കുക, പെണ്ണ് പറഞ്ഞാല്‍ അത് സത്യം? ആണുങ്ങള്‍ പറഞ്ഞാല്‍ അത് നുണ? ചുമ്മാ ഒരാള്‍ അങ്ങനെ പറയുമോ? ഇനി ചുമ്മാതെ പറയുന്നതാണെങ്കില്‍ അയാള്‍ക്കെതിരെ കേസ് കെടുക്കാനാണ് അഭിരാമിയോട് ചിലര്‍ പറയുന്നത്. നിങ്ങളെ ഉപദ്രവിച്ചവര്‍ അത് ആരായാലും ഫിസിക്കലിയോ അല്ലെങ്കില്‍ ലീഗലിയോ രണ്ട് അടി കൊടുത്തിട്ട് മാത്രമേ കരയാവൂ. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ തളര്‍ത്താനുള്ള ഏറ്റവും വലിയ ആയുധമാണ് വ്യക്തിഹത്യ. അയാളല്ലല്ലോ നിങ്ങള്‍ക്ക് ചിലവിന് തരുന്നത്. ഇത്തരം ആരോപണങ്ങളില്‍ തളരാതെ മുന്നോട്ട് പോകണം. അതാണ് സമൂഹത്തിന് മുന്നില്‍ നിങ്ങള്‍ക്ക് കാണിച്ച് കൊടുക്കാവുന്ന ഏറ്റവും വലിയ പ്രതികാരം. ബാലയുടേത് വെറും പട്ടി ഷോ മാത്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി കഴിഞ്ഞു. അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ഇത്രയും കാലം കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള ആരോപണവുമായി അയാള്‍ക്ക് വരേണ്ട കാര്യമില്ലായിരുന്നു. അതില്‍ തന്നെ അയാളുടെ സ്വഭാവം എത്ര മോശമാണെന്ന് മനസിലാവും.

 

 

പാപ്പു നിങ്ങടെ കൂടെ എത്ര ഹാപ്പി ആയാണ് കഴിയുന്നതെന്ന് ബോധമുള്ള ആളുകള്‍ക്ക് മനസിലാകും. നിങ്ങളുടെ ഉയര്‍ച്ചയില്‍ വിളറി പിടിക്കുന്ന ആരൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരുതരം മാനസിക വിഭ്രാന്തിയായി ഇതിനെയൊക്കെ കണ്ടാല്‍ മതി. ഇനിയുമേറെ മുന്‍പോട്ട് പോകുവാനുള്ളതാണ്. തളരരുത്, പതറരുത്. ഈശ്വരന്‍ കൂടെയുണ്ട് ധൈര്യം ആയി മുന്‍പോട്ട് പോകുക അതേ സമയം ബാലയ്ക്ക് നഴ്സിസ്സിസ്റ്റ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആണെന്നാണ് ഒരാള്‍ പറയുന്നത്. അതിന്റെ ഏറ്റവും ചീഞ്ഞ വശമാണിത്. ഈ കുഴപ്പമുള്ളവരുടെ കൂടെ ജീവിക്കുന്നവര്‍ക്കേ ഇത് അറിയാന്‍ സാധിക്കുകയുള്ളു. അപവാദ പ്രചാരണങ്ങളും, മരിച്ചാലും മറക്കാത്ത ഈഗോ നിറഞ്ഞ പകയും അമൃത എന്ന പാവം സ്ത്രീയെ വേട്ടയാടുന്നു.. എന്നിങ്ങനെ അമൃതയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (9 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends