Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസിലേക്ക് അമലാ ഷാജിയും...തമിഴകം കത്തും... മോഹൻലാലിന്റെ ആ പ്രഖ്യാപനം ഉടൻ

27 DECEMBER 2023 12:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.. സീസൺ ആറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് സീസണ്‍ 6 എപ്പോൾ ആരംഭിക്കും? എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ചയോടെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിനു തിരശ്ശീല ഉയരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ബിഗ് ബോസ് സീസൺ ആറിന്റെ ഗ്രാൻഡ് ലോഞ്ച് എന്നായിരിക്കുമെന്നതിനെ കുറിച്ച് അണിയറപ്രവർത്തകരോ ഏഷ്യാനെറ്റോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുക. അതേസമയം, മുംബൈ തന്നെയാവുമോ ഇത്തവണയും ഷോയുടെ ലൊക്കേഷൻ എന്ന കാര്യത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങൾ പുറത്തുവരുന്നുണ്ട്. ബിഗ് ബോസ് സീസൺ ആറിനു കൊടിയേറാൻ ഇനി കഷ്ടിച്ച് രണ്ടുമാസം കൂടി ശേഷിക്കവേ സമൂഹമാധ്യമങ്ങളിൽ ഈ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥികളാരാവും എന്ന കാര്യത്തിൽ കൊണ്ടുപിടിച്ച പ്രവചനങ്ങൾ നടക്കുകയാണ്.

പ്രവചനപ്പട്ടികയില്‍ പ്രധാനം സോഷ്യല്‍ മീഡിയ താരം അമലാ ഷാജിയുടെ പേരാണ്. ഇത്തവണയെങ്കിലും അമലാ ഷാജി മലയാളം ഷോയില്‍ ഉണ്ടാകമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ സീസണിലും അമലാ ഷാജിയുടെ പേരും ഷോയിലെ മത്സരാര്‍ഥിയായി പ്രവചിക്കപ്പെട്ടിരുന്നു. ജനപ്രീതിയുള്ള ഒരു സോഷ്യല്‍ മീഡിയ താരം ബിഗ് ബോസില്‍ ഉണ്ട് എന്ന് ഏഷ്യാനെറ്റും പരസ്യ വാചകമായി പറഞ്ഞപ്പോള്‍ അത് അമലാ ഷാജിയാണ് എന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായിട്ടെങ്കിലും റിയാലിറ്റി ഷോയിലേക്ക് എത്തിയേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. തന്നെയുദ്ദേശിച്ച് ഏഷ്യാനെറ്റ് പരസ്യം നല്‍കിയപ്പോള്‍ ഷോയിലേക്ക് എത്തുന്നത് അമലാ ഷാജി ആണ് എന്ന് പലരും കരുതി എന്ന് കഴിഞ്ഞ തവണത്തെ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയാ താരമായ ജുനൈസ് ബിഗ് ബോസ് വീട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു,

സോഷ്യല്‍ മീഡിയില്‍ വൻ സ്വാധീനമുള്ള താരമാണ് അമലാ ഷാജി. തിരുവനന്തപുരം സ്വദേശിയാണ് അമലാ ഷാജി. എങ്കിലും തമിഴ്‍നാട്ടിലടക്കം വൻ ആരാധകരാണ് താരത്തിന് ഉള്ളത്. ടിക്‍ടോക്കിലൂടെ പ്രശസ്‍തയായി ഉയര്‍ന്നു വന്ന താരമായ അമലാ ഷാജി നിലവില്‍ ഇൻസ്‍റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഫോളോഴ്‍സുള്ള ഒരു ഇൻഫ്ലൂൻസറാണ്. ഇൻസ്‍റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ഹ്രസ്വ വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അമലാ ഷാജി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ടെക്‍നോളജിയില്‍ നിന്നാണ് ബിരുദം നേടിയത്. സിനിമയില്‍ അമലാ അരങ്ങേറ്റും കുറിക്കുന്നുവെന്ന വാര്‍ത്തകളും അടുത്തിടെയുണ്ടായിരുന്നു. സിനിമ പ്രമോഷൻ നടത്തുന്നതിന് വേണ്ടി താരം വൻ തുക ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് ഒരു സംവിധായകൻ അടുത്തിടെ എത്തിയത് വിവാദമായിരുന്നു. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന് ഔദ്യോഗികമായി പ്രഖ്യാപനത്തിനായാണ് ഇനിയുള്ള കാത്തിരിപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (9 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends