Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് നല്ല വിശ്വാസമുള്ള ഒരിടമാണ് കൃപാസനം... എന്റെ ജീവിതത്തില്‍ അവിടെ പ്രാര്‍ത്ഥിച്ച് ഒരുപാട് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്

03 JANUARY 2024 06:43 PM IST
മലയാളി വാര്‍ത്ത

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശ അരവിന്ദ്. ഫ്രൈഡെ, അന്നയും റസൂലും, വേഗം, കുമ്പസാരം, പുള്ളിക്കാരന്‍ സ്റ്റാറ, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളില്‍ ആശ അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ അവതാരികയായും ടിവി സീരിയലുകളിലും സജീവമാണ് ആശ. ഇപ്പോഴിതാ കൃപാസനത്തെ കുറിച്ച് ആശ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. താന്‍ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.

ആശ അരവിന്ദിന്റെ വാക്കുകള്‍

പതിനെട്ട് വര്‍ഷമായി ഒമാനിലാണ്. മോളുടെ പഠിത്തം കാരണമിപ്പോള്‍ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാല്‍ ഒമാനിലേക്ക് പോകും. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോള്‍ക്ക് സ്‌കൂള്‍ ഉള്ളതുകൊണ്ട് നല്ല തിരക്കായിരിക്കും. ഞാന്‍ മുമ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു... ഇപ്പോഴില്ല. രണ്ട് മൂന്ന് സിനിമ ഇറങ്ങാനുണ്ട്. ഡോ.ഗംഗാധരന്‍ സാറിന്റെ ഒരു ബയോപിക് ഇറങ്ങാനുണ്ട്. ഫീനിക്സ് ഇറങ്ങി.
ന്യൂയറായിട്ട് കുറച്ചുകൂടി ഡിസിപ്ലിനായിട്ട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. എന്നാലും കൃത്യസമയത്ത് എഴുന്നേല്‍ക്കണം എല്ലാ വര്‍ക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിനാണ് ഉണ്ടാക്കേണ്ടത്. പിന്നെ എല്ലാവര്‍ക്കും നന്മ വരാന്‍ പ്രാര്‍ത്ഥിക്കും. അതാണ് മെയിന്‍.

ഞാന്‍ ഭയങ്കര ദൈവ വിശ്വാസിയാണ്. മദര്‍ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയില്‍ പോകാറുണ്ട് ഞാന്‍. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാന്‍. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാന്‍ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോള്‍. എന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാര്‍ത്ഥിച്ച് കിട്ടിയതാണ്.

ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാന്‍ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാന്‍ ഇതിന്റെ കൂടെ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്' ആശ അരവിന്ദ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (3 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends