Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രേണു നിധിപോലെ സൂക്ഷിച്ച് ആ ബാഗ്!!! ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല... ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്... ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.. രേണുവിന്റെ ആ ആഗ്രഹം നിറവേറ്റാൻ ലക്ഷ്മി നക്ഷത്രയുടെ ഉറപ്പ് ! ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്ന് സോഷ്യൽമീഡിയ...

13 JANUARY 2024 01:07 PM IST
മലയാളി വാര്‍ത്ത

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഏവരെയും വിട്ടുപിരിഞ്ഞിട്ട് ആറ് മാസം പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്‍റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. സുധി ഒപ്പമില്ലാത്ത ആദ്യത്തെ ക്രിസ്മസും ന്യൂഇയറുമാണ് രേണുവിനും മക്കൾക്കും കടന്നുപോയത്. പക്ഷെ അവരെ ആ വിശേഷ ദിവസം ഒറ്റയ്ക്കിരുന്ന് ദുഖിക്കാൻ വിടാതെ ഒപ്പം ചേർത്ത് പിടിച്ച് സന്തോഷിപ്പിക്കാൻ ആദ്യം ഓടി എത്തിയത് ലക്ഷ്മി നക്ഷത്രയാണ്. മരിക്കും വരെ തന്റെ കുഞ്ഞുപെങ്ങളെപ്പോലെയാണ് സുധി ലക്ഷ്മി നക്ഷത്രയെ കൊണ്ടുനടന്നിരുന്നത്. ചിന്നുവെന്ന് ലക്ഷ്മിയെ തികച്ച് വിളിക്കാറില്ലായിരുന്നു. സുധിയുടെ വേർപാടിനുശേഷം രേണുവിനും മക്കൾക്കും ആ സ്നേ ഹം തിരികെ കൊടുക്കുന്നുണ്ട് ലക്ഷ്മി. സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസാണ് രേണുവിനും മക്കൾക്കുമെന്ന് മനസിലാക്കി വസ്ത്രങ്ങളും റിതുലിന് കളിക്കാൻ ഒരു കാർ നിറയെ കളിപ്പാട്ടങ്ങളും മൂത്തവൻ കിച്ചുവിന് കേക്കുമെല്ലാമായാണ് ലക്ഷ്മി എത്തിയത്.

 

 

കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ പോയതിന്റെ വീഡിയോ മൂന്ന് വീഡിയോകളാക്കിയാണ് ലക്ഷ്മി സ്വന്തം യു‍ട്യൂബ് ചാനലിൽ പങ്കിട്ടത്. അവയെല്ലാം വൈറലായി ട്രെന്റിങിൽ കയറുകയും ചെയ്തിരുന്നു. രണ്ട് വീഡിയോ പുറത്തിറങ്ങിയപ്പോഴേക്കും ഒരു വിഭാഗം ആളുകൾ ലക്ഷ്മിയെ വിമർശിച്ച് എത്തിയിരുന്നു. 5000 രൂപയുടെ ഗിഫ്റ്റ് 50000 രൂപ ലാഭം.. ബിസിനസ് അറിയാം ലക്ഷ്മിക്ക്... പിന്നെ ഇത് ഒരു കഥ അല്ലിത് ജീവിതം ആയിപ്പോയി എന്നാണ് ചിലർ വിമർശിച്ചത്. ആവശ്യമില്ലാതെ ഇടയ്ക്കിടെ ദുഖം നിറഞ്ഞ ബിജിഎം കയറ്റി സുധിയുടെ ഫോട്ടോ കാണിച്ചതിനെയും ചിലർ വിമർശിച്ചിരുന്നു. ലക്ഷ്മിയുടെ വീഡിയോ ഓവറായിരുന്നുവെന്നും ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്നും വിമർശനം വന്നിരുന്നു. എന്നാൽ ചിലർ ലക്ഷ്മിയെ അനുകൂലിച്ചുമെത്തി. രേണുവിന്റെയും മക്കളുടെയും മനസറിയുന്നവളാണ് ലക്ഷ്മി എന്നാണ് അനുകൂലിക്കുന്നവർ കുറിച്ചത്. അതേസമയം വിമർശനങ്ങൾ നിറയുമ്പോൾ കൊല്ലം സുധിയുടെ വീട്ടിൽ പോയതിന്റെ അവസാന ഭാഗം ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ കുടുംബത്തിനായി പണിയുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ അടക്കം ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. സുധിയുടെ കുടുംബത്തിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് പണി നടന്നുകൊണ്ടിരിയ്ക്കുന്ന വീട്ടിലേക്കും ശേഷം അവരെ കൂട്ടി ഭക്ഷണം കഴിക്കാന്‍ പുറത്തേക്കും ലക്ഷ്മി നക്ഷത്ര പോകുന്നത് പുതിയ വീഡിയോയിൽ കാണാം. അടുത്തിടെ യുകെയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സുധിയുടെ കുടുംബത്തിനായി ഒരു തുക കൊടുത്തുവിട്ടിരുന്നു. അത് നേരിട്ട് ലക്ഷ്മി രേണുവിനും കിച്ചുവിനും കൈമാറി. കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും ഫ്ലവേഴ്സ് ചാനലും എല്ലാം ചേർന്നാണ് സുധിക്ക് സൗജന്യമായി വീട് വെച്ചുനൽകുന്നത്. 'ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.' 'ഇപ്പോള്‍ നാല് മാസമായി. ചുമരൊക്കെ പണിതു. ഇനി വെറും രണ്ട് മാസം മാത്രം.

 

 

അപ്പോഴേക്കും വീട്ടില്‍ കയറി താമസിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. വാടക കൊടുക്കാനുള്ള കാശ് ഇല്ലാത്തതിനാല്‍ ഷോ ഡയരക്ടര്‍ അനൂപ് ഇടപെട്ട് സ്റ്റാര്‍മാജിക് ഷോയുടെ ആരാധകരാണ് അത് കൊടുക്കുന്നത്', എന്നാണ് രേണു വീഡിയോയിൽ പറഞ്ഞത്. നിലവിൽ ഡിസിഎ പഠിക്കുകയാണ് രേണു. സ്വന്തമായൊരു ജോലിയാണ് തനിക്കിനി വേണ്ടതെന്നും ഇവർ പറയുന്നുണ്ട്. വിധി സുധിച്ചേട്ടനെ കൊണ്ടുപോയി. പക്ഷേ ചേട്ടൻ ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഞങ്ങൾ എവിടെയാണോ അവിടെ തന്നെയുണ്ട്. ജോലി സർക്കാർ ഓഫർ ചെയ്തിട്ടുണ്ട്. അതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ്. എവിടേലും ഒരു ജോലി കിട്ടുമെന്ന ആത്മവിശ്വാസവും രേണു പ്രകടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കമന്റുകളെ കുറിച്ചും രേണു പറയുന്നു.

ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ ഒന്നും തോന്നില്ല. സുധിച്ചേട്ടന് എന്നെ അറിയാമല്ലോ. എന്റെ മക്കൾക്കും അറിയാവുന്നവർക്കും എന്നെ അറിയാം. പറയുന്നവർ പറഞ്ഞോണ്ടേയിരിക്കുമെന്നും രേണു പറഞ്ഞു. കൊല്ലം സുധി അവസാനമായി ഉപയോഗിച്ച ബാഗും വസ്ത്രങ്ങളും രേണു ലക്ഷ്മിയെ കാണുക്കുന്നുണ്ട്. സുധിച്ചേട്ടന്‍റെ ബാഗാണിത്. അദ്ദേഹം അവസാനമായി കൊണ്ടുപോയ ബാഗാ ഇത്. ഇതിനകത്ത് എന്നതാന്ന് അറിയാമോ. ഏട്ടന്‍ ലാസ്റ്റ് ഇട്ടോണ്ട് പോയ തുണികളാണ്. അപകടനം നടന്നതിന്‍റെ അന്ന്. ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല. ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്. ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മരിച്ചവരുടെ മണം എടുത്ത് പ്രെ‍ഫ്യൂം ഉണ്ടാക്കുമെന്ന് ഞാന്‍ യുട്യൂബില്‍ കണ്ടിരുന്നു. അതെങ്ങനെയെങ്കിലും മോളെനിക്ക് സാധിപ്പിച്ച് തരണമെന്നും രേണു ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് പറ്റാവുന്നത്ര ശ്രമിക്കുമെന്നാണ് ലക്ഷ്മി നക്ഷത്ര ഉറപ്പ് നല്‍കിയത്. രേണവിനും മക്കൾക്കും കൂട്ടായി രേണുവിന്റെ മാതാപിതാക്കളും ഒപ്പമുണ്ട്. താന്‍ ഈ ചെയ്യുന്നതെല്ലാം വീഡിയോയാക്കി ഇങ്ങനെ കാണിക്കുന്നത് ഇതുകണ്ട് ആര്‍ക്കെങ്കിലും ഈ കുടുംബത്തെ സഹായിക്കാന്‍ തോന്നുന്നുവെങ്കില്‍ ഒരു പ്രചോദനം ആയിക്കോട്ടെയെന്ന് കരുതിയാണെന്നും ലക്ഷ്മി നക്ഷത്ര പുതിയ വീഡിയോയിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (3 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends