Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണ പെണ്ണിനെക്കാളും തിളങ്ങിയത് ആ സുന്ദരി!!! സൗന്ദര്യം കൊണ്ട് സോഷ്യൽമീഡിയ ഇളക്കിമറിച്ച പെൺകുട്ടി; ആരാധകർ ചുരണ്ടിയെടുത്ത ആ രഹസ്യം പുറത്ത്.. എല്ലാ കണ്ണും അവിടേക്ക്...

19 JANUARY 2024 11:22 AM IST
മലയാളി വാര്‍ത്ത

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിച്ചപ്പോൾ അതിയായ സന്തോഷത്തിലാണ് സുരേഷ് ​ഗോപി. സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ എത്തിയതോടെ വിവാഹം കേരളക്കരയാകെ ഏറ്റെടുത്തു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് വിവാഹം നടന്നത്. തുടർന്ന് നടന്ന വിവാ​ഹ വിരുന്നിൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു. അടുത്തൊന്നും ഇതുപോലൊരു ആഢംബര വിവാ​ഹം കേരളക്കര കണ്ടിട്ടുണ്ടാവില്ല. ആഢംബരം വസ്ത്രത്തിലോ ആഭരണത്തിലോ മണ്ഡപത്തിന്റെ അലങ്കാരത്തിലോ ഒന്നുമായിരുന്നില്ല. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടാണ് ഭാ​ഗ്യയുടെ വിവാഹം അത്യാഢംബരം നിറഞ്ഞതായത്. പൊതുവെ ആഢംബര വിവാ​ഹങ്ങൾക്ക് ഉണ്ടാകാറുള്ള പതിവ് രീതികളൊന്നും ഭാ​ഗ്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. വസ്ത്രത്തിൽ പോലും ഡ്രസ് കോഡ് പോലൊരു ആഢംബരം സുരേഷ് ​ഗോപിയും കുടുംബവും സ്വീകരിച്ചിരുന്നില്ല. യാതൊരു ആഢംബരവും ഇല്ലാതെ നടന്ന ആഢംബര വിവാഹം എന്നാണ് ഭാ​ഗ്യ സുരേഷിന്റെ വിവാഹ വീഡിയോ കണ്ട് പ്രേക്ഷകർ കുറിച്ചത്. നമ്മുടെയൊക്കെ കുടുംബത്തിൽ നടക്കുന്നൊരു വിവാഹം പോലെ തോന്നിയെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

 

 

സുരേഷ് ​ഗോപിയും ഭാര്യയും മക്കളുമായിരുന്നു കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീ‍ഡിയയിൽ നിറഞ്ഞുനിന്നത്. വധു ഭാ​ഗ്യയേയും വരൻ ശ്രേയസിനേയും പോലെ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്ന മറ്റൊരാൾ സുരേഷ് ​ഗോപിയുടെ ഇളയ മകൾ ഭാവ്നിയാണ്. പച്ച സാരിയിൽ അതീവ സുന്ദരിയായി ഭാവ്നി വീഡിയോയിലെല്ലാം നിറഞ്ഞ് നിന്നു. ഭാ​ഗ്യയുടെയും വരന്റെയും ഇടതും വലതുമായി മൂന്ന് സഹോദരങ്ങളും ചടങ്ങുകൾ അവസാനിക്കും വരെ നിറഞ്ഞ് നിന്നിരുന്നു. നാല് മക്കളാണ് സുരേഷ് ​ഗോപിക്കുള്ളത്. അതിൽ ​ഗോകുൽ സുരേഷ് ഇതിനോടകം അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി കഴിഞ്ഞു. ഏറ്റവും ഇളയ മകനായ മാധവും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. പെൺമക്കൾ രണ്ടുപേരും ഇതുവരെ അഭിനയത്തിലേക്ക് എത്തിയിട്ടില്ല. ഫിലിം മേക്കിങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാ​ഗ്യയുടെ ഇഷ്ടമേഖല. ഇളയ മകളായ ഭാവ്നിക്ക് പക്ഷെ ഫാഷൻ ഡിസൈനിങിനോടാണ് താൽപര്യം. ഭാവ്നിയെ കുറിച്ച് സുരേഷ് ​ഗോപി അഭിമുഖങ്ങൾക്കെത്തുമ്പോൾ വാചാലനാകാറുണ്ട്. ഭാവ്നിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത് നടി ഭാമയുടെ കല്യാണത്തിന് അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയപ്പോൾ മുതലാണ്.

 

 

ബോയ് കട്ടിൽ അതീവ സുന്ദരിയായിരുന്നു ഭാവ്നി. ശേഷം ​ചേട്ടൻ ​​ഗോകുലും സുരേഷ് ​ഗോപിയുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമായതോടെ ഭാവ്നിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. പിന്നീട് വേദിക കളക്ഷൻസ് എന്ന ഓൺലൈൻ ബ്രാൻഡിന്റെ മോഡൽ ആയിട്ടായിരുന്നു ഭാവ്നി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് ചിത്രങ്ങൾ കണ്ട് ഭാവ്നിയ്ക്ക് മോഡലിങ്ങിൽ നല്ല ഭാവിയുണ്ടെന്നും സിനിമയിൽ ഒരു കൈ നോക്കിയാൽ തിളങ്ങാൻ സാധിക്കുമെന്നുമാണ് ആരാധകർ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണ് ഭാവ്നി. ഇതുവരെ ഒരു മീഡിയയ്ക്ക് മുമ്പിലും ഭാവ്നി സംസാരിച്ച് ആരും കേട്ടിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് ഭാവ്നിയുടെ ചിത്രങ്ങളും വീഡിയോകളും ട്രെൻഡിങ്ങാകുന്നത്. പച്ച സാരിയിൽ മുല്ലപ്പു ചൂടി സിംപിൾ മേക്കപ്പിലായിരുന്നു ചേച്ചിയുടെ കല്യാണിത്തിന് ഭാവ്നി തിളങ്ങിയത്. ഭാ​ഗ്യയ്ക്കും വരൻ ശ്രേയസിനുമൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഭാവ്നിയുടെ വീഡിയോകളും വൈറലാണ്. ഭാവ്നിക്ക് ഒരു ചേട്ടനെ കൂടി ലഭിച്ചുവെന്നാണ് ശ്രേയസിനൊപ്പം നിൽക്കുന്ന ഭാവ്നിയുടെ വീഡിയോകൾക്ക് ആരാധകർ കമന്റായി കുറിച്ചത്. ഭാവ്നിയെ കാണുമ്പോൾ അമ്മ രാധികയെയാണ് ഓർമ വരുന്നതെന്നും കമന്റുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (7 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (16 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends