Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

96-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍സ് പ്രഖ്യാപിച്ചു... 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ഹെയ്മറാണ് മുന്നില്‍

24 JANUARY 2024 08:11 AM IST
മലയാളി വാര്‍ത്ത

96-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍സ് പ്രഖ്യാപിച്ചു... 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ഹെയ്മറാണ് മുന്നില്‍. എമ്മ സ്റ്റോണ്‍ നായികയായി എത്തിയ ഫാന്റസി ചിത്രം പുവര്‍ തിങ്ങ്‌സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ലവര്‍ മൂണ്‍ 10 നോമിനേഷനിലും ഇടംനേടി.

സൂപ്പര്‍ഹിറ്റായ ബാര്‍ബിക്ക് എട്ട് നോമിനേഷനുകളാണുള്ളത്. ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ സാന്നിധ്യവുമുണ്ട്. അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡ് ഓവര്‍, കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍, മെയ്സ്ട്രോ, ഓപ്പന്‍ഹെയ്മര്‍, പാസ്റ്റ് ലൈവ്സ്, പുവര്‍ തിങ്സ്, ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത്.

ബ്രാഡ്ലി കൂപ്പര്‍(മേയ്സ്ട്രോ), കോള്‍മാന്‍ ഡൊമിന്‍ഗോ (റസ്റ്റിന്‍), പോള്‍ ഗിയാമട്ടി (ദി ഹോള്‍ഡ്ഓവര്‍സ്), സിലിയന്‍ മര്‍ഫി( ഓപ്പണ്‍ഹെയ്മര്‍, ജെഫ്രി റൈറ്റ്( അമേരിക്കന്‍ ഫിക്ഷന്‍) എന്നിവരാണ് മികച്ച നടന്മാര്‍ക്കായുള്ള നോമിനേഷനില്‍ ഇടംനേടിയത്.

അന്നറ്റെ ബെനിങ്(നയാഡ്), ലിലി ഗ്ലാഡ്സ്റ്റോണ്‍(കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍), സാന്‍ഡ്ര ഹല്ലര്‍(അനാട്ടമി ഓഫ് എ ഫാള്‍), കാരി മുള്ളിഗന്‍( മേയ്സ്ട്രോ), എമ്മ സ്റ്റോണ്‍ (പൂര്‍ തിങ്സ്) എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിലുള്ളത്.

കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണിലെ പ്രകടനത്തിന് റോബര്‍ട്ട് ഡി നീറോയും ഓപ്പന്‍ഹെയ്മറിലെ പ്രകടനത്തിന് റോബര്‍ട്ട് ഡൗണി ജൂനിയറും മികച്ച സഹനടനുള്ള നോമിനേഷനിലുണ്ട്. കൂടാതെ ബാര്‍ബിയിലെ പ്രകടനത്തിന് റയാന്‍ ഗോസ്ലിങ്ങും ഇടം കണ്ടെത്തി. 96-ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (8 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (17 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends