Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്ന് സംഘടന...

03 FEBRUARY 2024 09:58 PM IST
മലയാളി വാര്‍ത്ത

വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്ന് സംഘടന. നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ നടപടിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഇതുസംബന്ധിച്ച് മുംബൈയിലെ വിഖ്രോലി പാര്‍ക്ക്‌സൈറ്റ് പോലീസ് സ്റ്റേഷനില്‍ അസോസിയേഷന്‍ പരാതി നല്‍കി. പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്ക്കും അവരുടെ മാനേജറിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം മരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തു. അപ്പോള്‍ മുതലാണ് മരണവാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തുകയായിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും പൂനത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ചലച്ചിത്രമേഖലയില്‍ നിന്നുമുയരുന്നത്.

''സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം നിര്യാതയായെന്ന പൂനം പാണ്ഡെയെക്കുറിച്ചുള്ള വിയോ?ഗ വാര്‍ര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവില്‍ സ്ഥിരീകരണം വന്നു. അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാ?ഗത്ത് നിന്നുണ്ടായത്. പിആറിന് വേണ്ടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നടിക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ മറ്റൊരാളും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പൂനം പാണ്ഡെയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ചലച്ചിത്ര വ്യവസായ മേഖലയില്‍ ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്വീകാര്യമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.'' ഇതായിരുന്നു പരാതിയിലൂടെ അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (39 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (47 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (1 hour ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (2 hours ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (2 hours ago)

മന്ത്രിയും കുടുങ്ങും  (2 hours ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

Malayali Vartha Recommends