Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ്... വാലന്റൈന്‍സ് ദിനത്തില്‍ ചിലര്‍ക്ക് മറുപടി നല്‍കി എലിസബത്ത്

14 FEBRUARY 2024 05:59 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാലയും ഭാര്യ എലിസബത്ത് ഉദയനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ എലിസബത്ത് പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്. പ്രണയദിന സന്ദേശവും ഒപ്പം ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായാണ് എലിസബത്ത് എത്തിയത്. ബാല ചേട്ടന്റെ ഭാര്യയാണ് താനെന്നും അതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോയെന്നും എലിസബത്ത് വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവച്ച വീഡിയോ തെറ്റായ രീതിയിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. എലിസബത്തിനു ഡിപ്രെഷന്‍ ആണെന്നും, ബാലയെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും പലരും മുന്‍വിധിയെഴുതി. ഇതിന് മറുപടിയുമായാണ് എലിസബത്ത് എത്തിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

എലിസബത്തിന്റെ വാക്കുകള്‍ ഇങ്ങനെ

'മുന്‍പ് ഇട്ടൊരു വിഡിയോയില്‍ എനിക്ക് ഡിപ്രഷനാണ്, ഞാന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു. അക്കാര്യം ഞാന്‍ വിഡിയോയില്‍ പറഞ്ഞതേയുള്ളൂ, അപ്പോഴേക്കും ഇതാണോ ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞ് കുറേ നെഗറ്റീവ് കമന്റ്സ് വന്നു. അതിനും സത്യത്തില്‍ ഡിപ്രഷന്‍ എന്നു പറയും. ഡിപ്രഷന് കുറച്ച് ലക്ഷണങ്ങളും പ്രശ്നങ്ങളുമൊക്കെയുണ്ട്.

തോന്നിയപോലെ ആരെയെങ്കിലും കെട്ടി, ശേഷം പണി കിട്ടിയിട്ട് പറയുന്നതല്ല ഡിപ്രഷന്‍ എന്നൊക്കെ. ഇന്ന ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാകുന്ന കാര്യമല്ല ഡിപ്രഷന്‍. എനിക്ക് ഡിപ്രഷനാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തയായി, അതുകൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ വേറെ വന്നു. ബാലച്ചേട്ടന്റെ ഭാര്യയാണ്, അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ. തര്‍ക്കമില്ല.

മറ്റാര്‍ക്കും തര്‍ക്കമില്ലെന്നുമാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് എനിക്ക് ഫേയ്സ്ബുക് ഉപയോഗിച്ചു കൂടാ എന്നൊരു നിയമം ഉണ്ടോന്ന് അറിയില്ല. സെലിബ്രിറ്റി സ്റ്റാറ്റസിനു വേണ്ടിയാണ് ഞാന്‍ പ്രേമ വിവാഹം കഴിച്ചതെങ്കില്‍, എനിക്ക് ഇതിന് മുന്‍പും ഫേയ്സ്ബുക് ഐഡി ഉണ്ടായിരുന്നു. അതിലും ഞാന്‍ വിഡിയോ ചെയ്യുമായിരുന്നു. നല്ല റീച്ചുള്ള അക്കൗണ്ട് ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ആ അക്കൗണ്ട് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഈ ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങുന്നത്. പക്ഷേ ഇപ്പോഴുള്ള അക്കൗണ്ടിന് മുമ്പുള്ളതിനേക്കാള്‍ റീച്ചുണ്ട്. സെലിബ്രിറ്റിയുടെ ഭാര്യ ആയതുകൊണ്ട് കിട്ടിയതാണ്. പക്ഷേ സെലിബ്രിറ്റി വൈഫ് ആയത് കൊണ്ട് ഈ ആളുകള്‍ ഈ വീഡിയോ കാണണമെന്നോ ഫോളോ ചെയ്യണമെന്നോ ആഗ്രഹമില്ല. ഇഷ്ടമാണെങ്കില്‍ മാത്രം ഫോളോ ചെയ്താല്‍ മതി. ഇതെല്ലാം എന്റെ സന്തോഷത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങളാണ്' എലിസബത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (7 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (16 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends