Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനങ്ങൾ അനുഭവിക്കുന്ന ഭീകരതയെക്കുറിച്ച് അപ്പോഴാണ് മനസിലായത്; എത്രകാലം നമുക്ക് എറണാകുളത്ത് താമസിക്കാൻ കഴിയുമെന്നുള്ള കാര്യം സംശയമാണ്- ഷാജോൺ...

07 MARCH 2024 04:46 PM IST
മലയാളി വാര്‍ത്ത

എറണാകുളത്ത് ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല, ദിവസവും അത്രയേറെ അനുഭവിക്കുന്നുണ്ടെന്ന് ഷാജോൺ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ സംഭവങ്ങളെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് 'ഇതുവരെ'. ഈ മാസം തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ ഷാജോൺ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ചും മറ്റും, നടത്തിയ അഭിമുഖത്തിലാണ് ഷാജോൺ പ്രതികരിച്ചത്.

'ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. 20 വർഷമായി കൊച്ചിയിൽ താമസിക്കുന്നയാളാണ് ഞാൻ. എന്നിട്ടും പത്രത്തിൽ വരുന്ന വാർത്തകളിലൂടെയാണ് മാത്രമാണ് ഞാൻ ബ്രഹ്മപുരത്തെക്കുറിച്ച് അറിഞ്ഞിരുന്നത്. പക്ഷേ , ഈ സിനിമയുടെ സംവിധായകൻ ഇതേപ്പറ്റി പറഞ്ഞപ്പോഴാണ് ഇത്രയും സീരിയസ് ഇഷ്യൂ ആണിതെന്ന് മനസിലായത്. ജനങ്ങൾ അനുഭവിക്കുന്ന ഭീകരതയെക്കുറിച്ചും അപ്പോഴാണ് മനസിലായത്.'

'സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി പിറ്റേദിവസമാണ് ബ്രഹ്മപുരത്ത് വലിയ രീതിയിലുള്ള തീപിടിത്തം ഉണ്ടാകുന്നതും പുക സിറ്റിയിലേക്ക് വരെ എത്തുന്നതും. എന്നാൽ, ബ്രഹ്മപുരത്ത് താമസിക്കുന്നവർ വർഷങ്ങളായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യപ്ലാന്റിന് ഇരുവശവും പുഴ ഒഴുകുന്നുണ്ട്, വേസ്റ്റെല്ലാം ഇതിലേക്ക് ഒലിച്ചിറങ്ങുകയാണ്.

അതിൽനിന്നാണ് കുടിവെള്ളം എടുക്കുന്നതും. ഇനി എത്രകാലം നമുക്ക് എറണാകുളത്ത് താമസിക്കാൻ കഴിയുമെന്നുള്ള കാര്യം സംശയമാണ്. ഷൂട്ട് കഴിഞ്ഞ് ഇത്രയുംനാളായിട്ടും എല്ലാവർക്കും തുടർച്ചയായി ജലദോഷവും മറ്റ് അസുഖങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.' - ഷാജോൺ പറഞ്ഞു.

മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ ചിത്രമായാണ് ചിത്രം അവതരിപ്പിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും മറ്റു നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു.

പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി, ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (12 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (26 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (35 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends