രുചി വിളമ്പും താരങ്ങളില്‍ ഇനി ശ്വേതാ മേനോനും

മലയാളത്തിലെ ചലച്ചിത്ര താരങ്ങള്‍ റെസ്‌റ്റോറന്റ് ബിസ്‌നസിലേക്ക് കടക്കുന്നത് ആദ്യമായിട്ടല്ല. സിദ്ധിഖിന്റെ 'മമ്മാ മീയാ ഹോട്ടല്‍', ദിലീപിന്റെ 'ദേ പുട്ട്', ആസിഫ് അലിയുടെ 'വഫ്ള്‍ സ്ട്രീറ്റ്', ആഷിക് അബുവിന്റെ 'കഫേ പപ്പായ' എന്നിവ കൊച്ചിയിലെ താരഗ്ലാമറില്‍ ബിസ്‌നസ് നടക്കുന്ന റെസ്‌റ്റോറന്റുകളാണ്. പൃഥ്വിരാജിന്റെ ദോഹയിലെ 'സ്‌പൈസ് ബോട്ട്' റെസ്‌റ്റോറന്റും വന്‍ വിജയമായി കഴിഞ്ഞു. ഭക്ഷണത്തോടുള്ള താത്പര്യമാണ് താരങ്ങളെ റെസ്‌റ്റോറന്റ് ബിസ്‌നസില്‍ പണം മുടക്കാന്‍ ആകര്‍ഷിക്കുന്നത്. ഈ നിരയിലേക്ക് ഇനി കടന്നു വരുന്നത് ശ്വേതാ മേനോനാണ്. 'ശ്വേസ് ഡിലൈറ്റ്' എന്നാണ് ശ്വേത ആരംഭിക്കുന്ന റെസ്‌റ്റോറന്റിന്റെ പേര്.
ഈ ഇന്ത്യന്‍ റെസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത് ദുബായിലാണ്. ഏപ്രില്‍ 23ന് ശ്വേസ് ഡിലൈറ്റ് ദുബായില്‍ രുചി വിളമ്പി തുടങ്ങും.ഏറെക്കാലമായി ശ്വേതയുടെ സ്വപ്നമാണ് ശ്വേസ് ഡിലൈറ്റിലൂടെ ഇപ്പോള്‍ യഥാര്‍ഥ്യമാകുന്നത്. ഇന്ത്യന്‍ ഭക്ഷണമാണ് ഇവിടെ വിളമ്പുക. ഒരേ സമയം എണ്‍പത് പേര്‍ക്ക് ഭക്ഷണം കഴിക്കാം ഈ റെസ്‌റ്റോറന്റില്‍ നിന്ന്.
സിനിമ കഴിഞ്ഞാല്‍ ശ്വേതയുടെ അടുത്ത ഇഷ്ട മേഖലയാണ് പാചകം. അതുപോലെ തന്നെ ഒരു ഭക്ഷണപ്രീയയുമാണ് ശ്വേത. രൂചിയോടുള്ള ഈ താത്പര്യം തന്നെയാണ് ശ്വേതയെ ഇപ്പോള്‍ ഹോട്ടല്‍ ബിസ്‌നസിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാല്‍ ലാഭം പ്രതീക്ഷിച്ചല്ല രുചി വൈവിധ്യം പകരുന്നതിലെ സംതൃപ്തിയാണ് ഈ രംഗത്തേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്വേത പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























