അമേരിക്കന്‍ ട്രിപ്പിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് കാളിദാസനും ജയറാമും

ജയറാമും മകന്‍ കാളിദാസും അടുത്തിടെ അമേരിക്കയില്‍ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവമാണിത്. അമേരിക്കയിലെത്തിയ ജയറാമും കാളിദാസും അവിടെ നടക്കുന്ന ഒരു മ്യൂസിക് ഷോ കാണാന്‍ പോയി. ഒരു ഇന്ത്യകാരനായിരുന്നു പരിപാടി നടത്തികൊണ്ടിരുന്നത്. ഷോ കഴിഞ്ഞപ്പോള്‍ ജയറാമും കാളിദാസും അയാളുടെ സംഗീത ഉപകരണമെല്ലാം വാങ്ങി റോഡിലേക്കിറങ്ങി പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഒരു തമാശയ്ക്ക് വേണ്ടി ചെയ്തിരുന്നതാണ്. എന്നാല്‍ സംഭവിച്ചത് ഇതാണ്.
വഴിയെ പോകുന്നവരെല്ലാം ഇവര്‍ക്ക് പണം ഇട്ടു കൊടുത്തിട്ട് പോകാന്‍ തുടങ്ങി. രസം തോന്നിയ ഇവര്‍ മൂന്ന് മണിക്കൂര്‍ പരിപാടി അവതരിപ്പിച്ചു. അത്രയും സമയത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത തുക കയ്യില്‍.
ട്രിപ്പ് അടിപൊളിയാക്കി തമാശയായി ചെയ്തതാണെങ്കിലും ട്രിപ്പ് ആ പണം കൊണ്ട് അടിച്ചു പൊളിക്കുകയായിരുന്നുവെന്ന് കാളിദാസന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























