ഹോട്ട് സുന്ദരി ബിപാഷ കാമുകന്മാരെ ഒഴിവാക്കി വിവാഹിതയാകുന്നു

ബി ടൗണിലെ ഇപ്പോഴത്തെ സംസാരവിഷയം ഹോട്ട് സുന്ദരി ബിപാഷാബസുവിന്റെ വിവാഹവാര്‍ത്തയാണ്. മുന്‍ കാമകന്മാരായ ജോണ്‍ ഏബ്രഹാം, ദിനോമോറിയ, ഹര്‍മ്മന്‍ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ച് മുന്നേറിയ ബിപാഷ ഒടുവില്‍ വീണിരിക്കുന്നത് കരണ്‍സിംഗ് ഗ്രോവറില്‍. ഇരുവരുടെയും വിവാഹം അടുത്തമാസം 30 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള ഇരുവരുടേയും പരിചയം പ്രണയത്തിനും പിന്നീട് വിവാഹത്തിലേയ്ക്കും വഴിമാറുകയായിരുന്നു.
ഹര്‍മ്മന്‍ ബാവേജയുമായുള്ള പ്രണയം അവസാനിപ്പിച്ചശേഷമാണ് കരണ്‍സിംഗ് ഗ്രോവറിന്റെ ഹൃദയത്തില്‍ ബിപാഷാ ചേക്കേറിയത്. നടിയുടെ വീട്ടില്‍ ഇരുവരുടേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചടങ്ങ് നടത്താനാണ് തീരുമാനമെന്നുമാണ് ഇതുവരെയുള്ള വിവരം.
അതേസമയം ഇതിന് ശേഷം സിനിമാക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗംഭീര വിരുന്ന് മുംബൈയിലെ ഹോട്ടലില്‍ നല്‍കും. ബിപാഷയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ റോക്കിയായിരിക്കും വരനേയും വധുവിനേയും അണിയിച്ചൊരുക്കുകയെന്നും വാര്‍ത്തകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























