മുത്തേ പൊന്നേ പാടി അരിസ്റ്റോ സുരേഷ് അബുദാബിയിലേക്ക്

യഥാര്‍ത്ഥ കലാകാരനെ ആരെല്ലാം അവഗണിച്ചാലും കാലം അയാളെ മാര്‍ക്ക് ചെയ്യും അതാണ് ഇവിടെ കണ്ടത്. മുത്തേ പൊന്നേ പാടി മലയാളികളുടെ ഹ്യദയത്തില്‍ സ്ഥാനമുറപ്പിച്ച അരിസ്‌റ്റോ സുരേഷിന് പാസ്‌പോര്‍ട്ടായി. തന്റെ കന്നി യാത്രയ്ക്കായി സുരേഷ് തിരിച്ചു. ഒപ്പം ആക്ഷന്‍ ഹീറോ ബിജുവിലെ പ്രവര്‍ത്തകരും ഒപ്പമുണ്ട്. അബുദാബിയിലേക്കാണ് സുരേഷിന്റെ ആദ്യ പറക്കല്‍ . ഇന്ന് വെളുപ്പിന് കൊച്ചിയില്‍ നിന്നുള്ള വിമാനത്തിലാണ് സുരേഷ് അബുദാബിയിലേക്ക് യാത്രയായത്.
ആക്ഷന്‍ ഹീറോ ബിജുവിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍, നിവിന്‍പോളി, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ പ്രജോദ് എന്നിവര്‍ സംഘത്തിലുണ്ട്. രണ്ട് ദിവസം സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി സുരേഷ് അബുദാബിയില്‍ ഉണ്ടാകും. ആക്ഷന്‍ ഹീറോ ബിജുവിലൂടെ സുരേഷിനെ താരവും പാട്ടുകാരനുമാക്കി മാറ്റിയ എബ്രിഡ് ഷൈനിന്റെയും നിവിന്‍പോളിയുടെയും താല്‍പര്യംകൂടി കണക്കിലെടുത്താണ് ഇദ്ദേഹം പാസ്‌പോര്‍ട്ട് എടുത്തത്. സിനിമയുടെ പരിപാടികള്‍ക്കായി വിദേശങ്ങളില്‍ പോകണമെന്നും അതിനായി പാസ്‌പോര്‍ട്ട് എടുക്കണമെന്നും ഇരുവരും സുരേഷിനോട് പറഞ്ഞിരുന്നു. ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയ പാസ് പോര്‍ട്ട് തിങ്കളാഴ്ചയാണ് കൈയ്യില്‍ കിട്ടിയത്. തന്റെ കന്നി വിദേശ യാത്ര അടിപൊളിയാക്കാനാണ് സുരേഷിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























